ഡൽഹിയിൽ ഭക്ഷണം വിൽക്കുന്ന കച്ചവടക്കാരനെ പ്രശംസിക്കുന്ന മഹീന്ദ്ര ഗ്രൂപ്പിൻ്റെ ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ് വെെറല്. anti-inflation Tsar of the country - 'രാജ്യത്തിൻ്റെ വിലക്കയറ്റ വിരുദ്ധതയുടെ രാജാവെന്നാണ്' ആനന്ദ് മഹീന്ദ്ര കച്ചവടക്കാരനെ വിശേഷിപ്പിച്ചത്. അതിന് കാരണമായി പറയുന്നത് ഇതാണ്, ഒരു പ്ലേറ്റ് നിറയെ നൽകുന്ന ഭക്ഷണത്തിന് വെറും 50 രൂപയാണ് ഈ കച്ചവടക്കാരന് വാങ്ങിക്കുന്നത്.
വഴിയിൽ ഇരുന്ന് ഭക്ഷണം പാകം ചെയ്ത് കച്ചവടം നടത്തുന്ന അദ്ദേഹത്തിൻ്റെ വീഡിയോയും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിട്ടുണ്ട്. 'ടെസാർ' എന്ന വാക്ക് പഴയ റഷ്യൻ രാജാക്കന്മാരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്നതാണ്.
ദാൽ മഖാനി, ഷാഹി പാണ്ടർ, ബൂണ്ടി റാറ്റ, രണ്ട് നാൻ തുടങ്ങിയവയാണ് അദ്ദേഹം വെറും 50 രൂപയ്ക്ക് വിൽക്കുന്നത്. വിലക്കയറ്റത്തില് തട്ടി ഭക്ഷണ പദാർത്ഥങ്ങളുടെ വില വർധിക്കുന്ന സാഹചര്യത്തിൽ ഇത്രയധികം വിഭവങ്ങൾ വെറും 50 രൂപക്ക് നൽക്കുന്നതാണ് ആനന്ദ് മഹീന്ദ്രയെ കച്ചവടക്കാരനിലേക്ക് ആകർഷിച്ചത്.
വീഡിയോ പങ്കുവെച്ചതോടെ നിരവധി പേരാണ് കച്ചവടക്കാരനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വരുന്നത്. ലാഭം മാത്രം നോക്കി കച്ചവടം നടത്താതെ ആളുകളുടെ മനസ്സറിഞ്ഞ് അവർക്ക് വേണ്ടി രുചിയുള്ള ആഹാരം നൽകുന്നതിന് കയ്യടിക്കുകയാണ് സോഷ്യല്മീഡിയ.
This gentleman should be appointed the anti-inflation Tsar of the country…
— anand mahindra (@anandmahindra) August 27, 2024
👏🏽👏🏽👏🏽 pic.twitter.com/5tlRtT7Ja9