ഒടുവിൽ തീരുമാനം; ചംപയ് സോറൻ ബിജെപിയിലേക്ക്, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ താൻ അപമാനിക്കപ്പെട്ടുവെന്ന് ചംപയ് കുറിച്ചിരുന്നു

dot image

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിലേക്ക്. വെള്ളിയാഴ്ച ബിജെപിയിൽ ചേരുമെന്നാണ് നിഗമനം. റാഞ്ചിയിൽ വെച്ചായിരിക്കും പാർട്ടി പ്രവേശം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചംപയ് സോറൻ കൂടിക്കാഴ്ച നടത്തി. ജാർഖണ്ഡ് മുക്തി മോർച്ചയുടെ മുതിർന്ന നേതാവായ ചംപയ് സോറൻ പാളയം മാറുന്നത് തിരഞ്ഞെടുപ്പിൽ ജെഎംഎമ്മിനെ ബാധിക്കുമെന്നതിൽ സംശയമില്ല.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ താൻ അപമാനിക്കപ്പെട്ടുവെന്ന് ചംപയ് കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ചംപയ് സോറന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് എക്സിൽ കുറിച്ചത്.

ഇത് തങ്ങൾക്കുള്ള മികച്ച തിരിച്ചറിവാണെന്നും ചംപയ് സോറൻ എന്തായിരുന്നുവെന്നത് വ്യക്തമായെന്നുമായിരുന്നു ഹേമന്ത് സോറൻ പിൻഗാമികളുടെ പ്രതികരണം. സ്വതന്ത്രനായി മത്സരിച്ചിരുന്നുവെങ്കിൽ അത് ജാർഖണ്ഡ് മുക്തി മോർച്ചക്ക് ക്ഷീണമുണ്ടാക്കിയേനെയെന്നും ഇവർ പറഞ്ഞു.

'വാപ്പിയുടെ ലോകത്തേക്ക് ഞാനും വരുന്നു'; ആസിയയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

നേരത്തെ ചംപയ് സോറൻ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടിയിൽ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്കാരങ്ങളും മറ്റൊരു വഴി തെരഞ്ഞെടുക്കാൻ തന്നെ നിർബന്ധിതനാക്കുന്നതായി അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കുരുക്കുമുറുക്കിയതോടെ സ്ഥാനമൊഴിഞ്ഞ ഹേമന്ത് സോറന് പകരക്കാരനായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയതായിരുന്നു ചംപയ് സോറൻ. അഞ്ച് മാസങ്ങൾക്ക് ശേഷം ഹേമന്ത് സോറൻ ജയിലിൽ നിന്ന് തിരിച്ചെത്തിയതോടെ ചംപയ് സ്ഥാനമൊഴിയുകയായിരുന്നു. ഇതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. അധികാര തകർക്കവുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനുമായി അകൽച്ചയിലാണ്. ആറ് എംഎൽഎമാരും ചംപയ് സോറനൊപ്പം പാർട്ടി വിട്ടേക്കുമെന്നുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. 2024 ഫെബ്രുവരി രണ്ടിനായിരുന്നു അദ്ദേഹം ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us