ന്യൂഡല്ഹി: ജമ്മു കശ്മീര് തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്ഗ്രസ്. മൂന്ന് ഘട്ടമായി നടക്കുന്ന ജമ്മു കശ്മീര് തിരഞ്ഞെടുപ്പിലേക്കുള്ള ഒമ്പതംഗ സ്ഥാനാര്ത്ഥികളുട പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണല് കോണ്ഗ്രസുമായുള്ള സീറ്റ് വിഭജന ചര്ച്ചകള്ക്കൊടുവിലാണ് സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കിയത്.
ജനറല് സെക്രട്ടറി ഗുലാം അഹ്മദ്, മിര് ദൂറില് നിന്നും ജമ്മു കശ്മീര് മുന് അധ്യക്ഷന് വികാര് റസൂല് വാണി, ബാനിഹലില് നിന്നും മത്സരിക്കും. ട്രാല് സീറ്റില് നിന്ന് സുരിന്ദര് സിങ് ചാന്നി, ദേവ്സറില് നിന്ന് അമാനുള്ള മാന്റൂ, അനന്ത്നാഗില് നിന്ന് പീര്സാദ മുഹമ്മദ് സയ്യിദ്, ഇന്ഡെര്വാലില് നിന്ന് ഷെയ്ഖ് സഫാറുള്ള, ഭദര്വയില് നിന്ന് നദീം ഷരീഫ്, ദോഡയില് നിന്ന് ഷെയ്ഖ് റിയാസ്, ദോഡ വെസ്റ്റില് നിന്ന് പ്രദീപ് കുമാര് ഭഗട് എന്നിവര് കോണ്ഗ്രസിന് വേണ്ടി മത്സരിക്കും.
ജമ്മുകാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്; നാഷണൽ കോൺഗ്രസ് 51, കോൺഗ്രസ് 32 സീറ്റുകളിൽ മത്സരിക്കുംനാഷണല് കോണ്ഫറന്സ് 51 സീറ്റിലും കോണ്ഗ്രസ് 32 സീറ്റിലും മത്സരിക്കും. അഞ്ച് സീറ്റുകളിലും ഇരുപാര്ട്ടികളും സൗഹൃദ മത്സരമായിരിക്കും നടക്കുക. അതേസമയം സിപിഐഎമ്മും പാന്തേഴ്സ് പാര്ട്ടിയും ഓരോ സീറ്റില് മത്സരിക്കും. ഇരു പാര്ട്ടികളും പരസ്പരം മനസ്സിലാക്കിയാണ് സീറ്റ് വിഭജന കരാറില് എത്തിയതെന്ന് ജമ്മു കശ്മീര് കോണ്ഗ്രസ് അധ്യക്ഷന് താരിഖ് ഹമീദ് കര്റ മാധ്യമങ്ങളോട് പറഞ്ഞു. ചില സീറ്റുകളില് ബുദ്ധിമുട്ടുണ്ടെന്നും അച്ചടക്കത്തോടെ സൗഹൃദമത്സരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലും യോഗത്തില് പങ്കെടുത്തു. ജമ്മു കശ്മീരില് ഒരുമിച്ച് പോരാടുമെന്നും സര്ക്കാര് രൂപീകരിക്കുമെന്നും കോണ്ഗ്രസ് നേതാവ് കെസി വേണുഗോപാല് പറഞ്ഞു.
The Central Election Committee has selected the following persons as Congress candidates for the ensuing elections to the Legislative Assembly of Jammu & Kashmir. pic.twitter.com/wo1bkdojhv
— Congress (@INCIndia) August 26, 2024
സെപ്റ്റംബര് 18, 25, ഒക്ടോബര് ഒന്ന് തീയതികളില് മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീര് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരില് ഒന്നാം ഘട്ടത്തില് 24 സീറ്റിലും രണ്ടില് 26 സീറ്റിലും അവസാന ഘട്ടത്തില് 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ഒക്ടോബര് നാലിനാണ്.