ഭോപാൽ: ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഹിന്ദു ദൈവങ്ങളായ രാമനെയും കൃഷ്ണനെയും വാഴ്ത്തേണ്ടിവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പൗരന്മാർക്ക് അവരുടെ മതങ്ങൾ ആചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഇന്ത്യ ഒരു രാജ്യമെന്ന നിലയിൽ നിലനിൽക്കുമ്പോൾ മാത്രമേ അവർക്ക് അതിജീവിക്കാൻ കഴിയൂ എന്നതിനാൽ പൗരന്മാർ ദേശസ്നേഹമുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അശോക് നഗർ ജില്ലയിലെ ചന്ദേരി ടൗണിൽ ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിര്ദേശ പത്രിക നല്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുംരാജ്യത്ത് ഹിന്ദു മുസ്ലിം എന്ന് വേർതിരിവ് കണക്കാക്കിയിട്ടില്ല. എന്നാൽ രാജ്യത്തിന് ദൈവത്തെ മനസിലാക്കുന്നവരെയും, ദൈവ സൃഷ്ടികളെ വിലമതിക്കുന്നവരെയുമാണ് വേണ്ടത്. ഹിന്ദു ദേവതകളെ ആരാധിച്ച മധ്യകാല മുസ്ലീം കവികളായ റഹീമും റസ്ഖാനും ഇവിടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"മണ്ണുമായി നമ്മൾ നമ്മളെ തന്നെ ബന്ധിപ്പിച്ചാൽ നാം അവരെ എന്നും ഓർക്കും. എന്നാൽ ഈ മണ്ണിൽ നിന്ന് ഭക്ഷിച്ച് മറ്റൊരിടത്തോട് കൂറുണ്ടാകുന്നത് ശരിയല്ല. ഭാരതത്തിൽ ജീവിക്കണമെങ്കിൽ രാമനെയും കൃഷ്ണനെയും വാഴ്ത്തേണ്ടതുണ്ട്. രാജ്യത്തെ എല്ലാ പൗരനെയും ബഹുമാനിക്കണം. ആരെയും അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ല," മോഹൻ യാദവ് പറഞ്ഞു.
ജമ്മു കശ്മീര് തിരഞ്ഞെടുപ്പ്: ഒമ്പതംഗ സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കി കോണ്ഗ്രസ്"സർവേ ഭവന്തു സുഖിനഃ, സർവേ സന്തു നിരായമയ. എല്ലാവരും സന്തുഷ്ടരും രോഗങ്ങളിൽ നിന്ന് മുക്തരുമാകട്ടെ എന്ന തത്ത്വചിന്തയിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. എല്ലാവർക്കും വിശുദ്ധമായ ബോധമുണ്ട്. നിങ്ങളുടെ ആരാധനാ രീതി എന്തുതന്നെയായാലും, നിങ്ങൾ ഏത് മതം സ്വീകരിച്ചാലും, അത് തുടരാൻ നിങ്ങൾ സ്വതന്ത്രരാണ്. എന്നാൽ ആദ്യം നിങ്ങൾ ദേശസ്നേഹമുള്ളവരായിരിക്കണം, രാജ്യം നിലനിന്നാൽ മാത്രമേ നമുക്കെല്ലാവർക്കും ജീവിക്കാൻ കഴിയൂ" അദ്ദേഹം പറഞ്ഞു.