പാലക്കാട് അടക്കം രാജ്യത്ത് 12 പുതിയ വ്യവസായ സ്മാര്ട്ട് സിറ്റികള്; പദ്ധതിക്ക് അംഗീകാരം

ആകെ മൊത്തം 28,602 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു

dot image

ന്യൂഡല്ഹി: പാലക്കാട് ഉള്പ്പെടെ രാജ്യത്ത് പുതിയ പന്ത്രണ്ട് ഗ്രീന്ഫീല്ഡ് ഇന്ഡസ്ട്രിയല് സ്മാര്ട്ട് സിറ്റികള് പ്രഖ്യാപിച്ച് കേന്ദ്ര സര്ക്കാര്. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്ഡസ്ട്രിയല് സ്മാര്ട്ട് സിറ്റികള് തുടങ്ങുക. ആകെ മൊത്തം 28,602 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്പുര-പട്യാല, മഹാരാഷ്ട്രയിലെ ദിഗി, കേരളത്തിലെ പാലക്കാട്, യുപിയിലെ ആഗ്ര, പ്രയാഗ്രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ്, ആന്ധ്രാപ്രദേശിലെ ഒർവക്കൽ, കൊപ്പർത്തി, ജോധ്പൂർ-പാലി തുടങ്ങിയിടങ്ങളിലാണ് ഗ്രീന്ഫീല്ഡ് ഇന്ഡസ്ട്രിയല് സ്മാര്ട്ട് സിറ്റികള് നിർമ്മിക്കുക.

പാലക്കാട് ഗ്രീൻഫീല്ഡ് ഇന്ഡസ്ട്രിയല് സ്മാര്ട്ട് സിറ്റി പദ്ധതിക്കായി 3806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. മൂന്ന് റെയില്വേ ഇടനാഴികള്ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഇന്ത്യൻ റെയിൽവേയിൽ രണ്ട് പുതിയ ലൈനുകൾക്കും ഒരു മൾട്ടി-ട്രാക്കിംഗ് പ്രോജക്റ്റിനുമാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. ഈ പദ്ധതികളുടെ ആകെ ചെലവ് 6,456 കോടി രൂപയാണ്. ഈ രണ്ട് പദ്ധതിയിലൂടെ ആകെ മൊത്തം 51000 പേര്ക്ക് നേരിട്ട് തൊഴില് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വ്യവസായ ഇടനാഴികൾ വഴി മൊത്തം 10 ലക്ഷം പേര്ക്ക് നേരിട്ടും 30 ലക്ഷം പേര്ക്ക് പരോക്ഷമായും തൊഴില് ലഭിക്കും. 2028-29 ൽ പദ്ധതി പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

'നിർഭയ സംഭവത്തിന് ശേഷവും സമൂഹത്തിന് മറവി രോഗം പിടിച്ചു'; കൊൽക്കത്ത സംഭവത്തിൽ രാഷ്ട്രപതി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us