കൊൽക്കത്ത: പശ്ചിമബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാളിനെ പുറത്താക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). അച്ചടക്ക സമിതിയുടേതാണ് തീരുമാനം. ഐഎംഎയുടെ കൊൽക്കത്ത ബ്രാഞ്ചിൻ്റെ വൈസ് പ്രസിഡൻ്റായിരുന്നു സന്ദീപ് ഘോഷ്. ഐഎംഎ പ്രസിഡൻ്റ് ഡോ ആർ വി അശോകനാണ് അച്ചടക്ക സമിതിക്ക് രൂപം നൽകിയത്.
'ജയിച്ചാലും തീരുമാനങ്ങൾ നടപ്പിലാക്കാനാകില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല': മെഹബൂബ മുഫ്തിനേരത്തെ, യുവ ഡോക്ടറുടെ കൊലപാതകത്തിൽ സന്ദീപ് ഘോഷിനെ സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടിലും സന്ദീപ് ഘോഷിനെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ സന്ദീപ് ഘോഷിന്റെ മറുപടികളിൽ അപ്പാടെ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സന്ദീപ് ഘോഷിന്റെ മൊഴികളും ആശുപത്രിരേഖകളും തീരെ ഒത്തുപോകുന്നിലെന്ന് സിബിഐ കണ്ടെത്തി.
നിരവധി ചോദ്യങ്ങളാണ് സിബിഐ സന്ദീപ് ഘോഷിന് മുൻപാകെ വെച്ചത്. വീട്ടുകാരെ അറിയിക്കാൻ ആരെ ചുമതലപ്പെടുത്തി?, കൊലപാതകം നടക്കുമ്പോൾ സന്ദീപ് ഘോഷ് എവിടെയായിരുന്നു?, മരണ വിവരം അറിയിച്ചത് ആര് എന്നതടക്കമുള്ള സിബിഐ ചോദ്യശരങ്ങൾക്ക് മുൻപാകെ സന്ദീപ് ഘോഷ് വിയർത്തു. സന്ദീപിന്റെ മറുപടികളും സഹപാഠികളുടെ മൊഴികളും സിബിഐ വിശദമായി പരിശോധിച്ചപ്പോഴും ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ ഡ്യൂട്ടി ചാർട്ട് പരിശോധിച്ചപ്പോഴും മറുപടികളിൽ വലിയ വൈരുധ്യമുള്ളതായി സിബിഐ കണ്ടെത്തി. വനിതാ ഡോക്ടർ തുടർച്ചയായി 48 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വന്നെന്നും കണ്ടത്തി. സന്ദീപ് ഘോഷിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും.
പാലക്കാട് അടക്കം 12 വ്യാവസായിക സ്മാർട്ട് സിറ്റികൾ വരുന്നു; സാധ്യത 40 ലക്ഷത്തോളം തൊഴിലവസരങ്ങള്ക്ക്അതേസമയം സാമ്പത്തിക ക്രമക്കേടിലും സിബിഐ സന്ദീപ് ഘോഷിനെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ സൂപ്രണ്ട് അഖ്തർ അലി നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയിലെ ഉത്തരവിനെ തുടർന്നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് ഒമ്പതിന് യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സന്ദീപ് ഘോഷ് ആർ ജി കർ ആശുപത്രിയിൽ നിന്നും രാജിവെക്കുന്നത്.
പിന്നാലെ പെട്ടെന്ന് തന്നെ അദ്ദേഹത്തെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പാളായി ബംഗാൾ സർക്കാർ നിയമിക്കുകയുമായിരുന്നു. 2021 മുതൽ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ ബംഗാൾ സർക്കാർ എസ്ഐടിയെ രൂപീകരിച്ചതിന് പിന്നാലെ ഈ മാസം 20നാണ് ഇദ്ദേഹത്തിനെതിരെ കൊൽക്കത്ത പൊലീസ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് കോടതി ഉത്തരവ് പ്രകാരം പ്രിൻസിപ്പാളിനെതിരെയുള്ള എല്ലാ രേഖകളും എസ്ഐടി സിബിഐക്ക് കൈമാറി.
മുല്ലപ്പെരിയാറിൽ പുതിയ ഡാം ആവശ്യമില്ല, പകരം വേണ്ടത് തുരങ്കം: മെട്രോമാൻ ഇ ശ്രീധരൻആഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പിജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ, സിവിക് വൊളണ്ടിയർ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മരണത്തിന് പിന്നാലെ, സംസ്ഥാനത്ത് പ്രതിഷേധമിരമ്പി. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഡോക്ടർമാർക്ക് സുരക്ഷിതത്വം ഏർപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് ആർ ജി കറിലെയും മറ്റു മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാർ പണിമുടക്കുകയും ചെയ്തിരുന്നു.