ബെംഗളൂരു: റോഡിലെ കുഴികളില് ഹൈജമ്പ് മത്സരം നടത്തി വൈറലായി 'യാമരാജ'. കര്ണാടകയിലെ ഉഡുപ്പിയിലാണ് കുഴികള് നിറഞ്ഞ റോഡില് യാമരാജയുടെയും പ്രേതത്തിന്റെയും വേഷം ധരിച്ച ആളുകള് ചേര്ന്ന് ഹൈജമ്പ് മത്സരം നടത്തി പ്രതിഷേധിച്ചത്. ഉഡുപ്പിയെ മാല്പ്പെ ബീച്ചുമായി ബന്ധപ്പെടുത്തുന്ന ആദി ഉഡുപ്പി-മാല്പെ റോഡിലാണ് സംഭവം. പ്രതിഷേധത്തിന്റെ വീഡിയോ വൈറലാണ്.
Udupi, Karnataka: Youth dressed as Yama, Chitragupta, and ghosts to protest poor road conditions on Adi Udupi-Malpe road
— IANS (@ians_india) August 28, 2024
(Date: 27-08-2024) pic.twitter.com/Ma4h6cwjkb
പ്രേതവേഷം ധരിച്ച ഹൈജമ്പ് മത്സരാര്ത്ഥികളുടെ വിധികര്ത്താവായാണ് യാമരാജനെത്തിയത്. യാമരാജനോടൊപ്പം ഛിത്രഗുപ്തയുടെ വേഷം ധരിച്ച ആളെയും വീഡിയോയില് കാണാം. റോഡിലെ കുഴികള് കാരണം ആളുകള് അനുഭവിക്കുന്ന പ്രശ്നങ്ങള് അധികൃതരുടെ ശ്രദ്ധയില്പ്പെടുത്തുന്നതിനാണ് ഈ വേഷങ്ങളില് പ്രതിഷേധം നടത്തിയത്.
സർക്കാരിനെ പുകഴ്ത്തിയാൽ മാസം എട്ട് ലക്ഷം; പുതിയ സോഷ്യൽ മീഡിയ നയവുമായി യുപി സർക്കാർനേരത്തെ ഹൈദരാബാദിലും റോഡിലെ കുഴികള്ക്കെതിരെ പ്രതിഷേധം നടന്നിരുന്നു. റോഡിലെ കുഴിയിലുള്ള ചെളിവെള്ളത്തില് ഇരുന്ന് ഒരു യുവതി പ്രതിഷേധിക്കുന്ന ചിത്രങ്ങള് വ്യാപകമായി പ്രചരിച്ചിരുന്നു. തന്റെ മക്കള് റോഡിലെ കുഴിയില് വീണതിനെ തുടര്ന്നാണ് യുവതി റോഡിലെ കുഴിയില് ഇരുന്ന് പ്രതിഷേധിച്ചത്. നാഗോള് മുതല് ഉപ്പള് വരെ 30 കുഴികളുണ്ടെന്നായിരുന്നു അന്ന് യുവതി പറഞ്ഞത്.