'പതാകയിൽ നിന്ന് ആനയെ മാറ്റണം'; വിജയ്യുടെ പാർട്ടിക്കെതിരെ പരാതി നൽകി ബിഎസ്പി

തങ്ങളുടെ പാർട്ടി കാലങ്ങളായി വൈകാരിക ബന്ധം സൂക്ഷിക്കുന്നതാണ് 'ആന' ചിഹ്നമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ബിഎസ്പി വാദിക്കുന്നത്

dot image

ചെന്നൈ: നടൻ വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയിൽ നിന്ന് ആനകളെ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബഹുജൻ സമാജ് പാർട്ടി. തങ്ങളുടെ പാർട്ടി കാലങ്ങളായി വൈകാരിക ബന്ധം സൂക്ഷിക്കുന്നതാണ് 'ആന' ചിഹ്നമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ബിഎസ്പി വാദിക്കുന്നത്.

വിഷയം തമിഴക വെട്രി കഴകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രതികരണമൊന്നുമുണ്ടായില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടിയെടുത്ത് വോട്ടർമാരുടെ ആശയക്കുഴപ്പം പരിഹരിക്കണമെന്നുമാണ് ബിഎസ്പിയുടെ ആവശ്യം. സ്പെയിൻ പതാക അതേ പോലെ പകർത്തിയെന്ന് കാണിച്ച് ഒരു സാമൂഹിക പ്രവർത്തകനും നേരത്തേ പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്നാണ് ടിവികെയുടെ നിലപാട്.

ചുവപ്പും മഞ്ഞയും നിറത്തിൽ വാക പൂവും ഇരുവശങ്ങളിലായി രണ്ട് ആനകളുമാണ് ടിവികെ കൊടിയിൽ ഉള്ളത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് താരം തമിഴക വെട്രി കഴകമെന്ന എന്ന പേരിൽ പാർട്ടി പ്രഖ്യാപിച്ചത്. ഇതിനായി പാർട്ടി ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്റ്റർ ചെയ്തു. 2026ല് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ വിജയ് അറിയിച്ചിരുന്നു. പാർട്ടി പതാകയും, പാര്ട്ടി പതാകയെ പരിചയപ്പെടുത്തുന്ന ഗാനവും വിജയ് പുറത്തുവിട്ടിരുന്നു.

ഷെയ്ഖ് ഹസീന വിലക്കിയ ജമാഅത്തെ ഇസ്ലാമിക്ക് പച്ചക്കൊടി കാട്ടി ബംഗ്ലാദേശിലെ പുതിയ ഭരണ നേതൃത്വം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us