'രാഹുല്ഗാന്ധിയുടെ രാഷ്ട്രീയത്തില് മാറ്റം വന്നിട്ടുണ്ട്, വില കുറച്ച് കാണരുത്'; സ്മൃതി ഇറാനി

'ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാര്ലമെന്റില് വെള്ള ടീ ഷര്ട്ട് ധരിക്കുമ്പോഴും യുവാക്കള്ക്ക് എന്ത് സന്ദേശമാണ് നല്കുക എന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനാണ്'

dot image

ന്യൂഡല്ഹി: രാഹുല്ഗാന്ധിയുടെ രാഷ്ട്രീയത്തില് മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹത്തെ ഒരിക്കലും വിലകുറച്ച് കാണരുതെന്നും ബിജെപിയുടെ മുതിർന്ന നേതാവും മുന്കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. അദ്ദേഹം വിജയിച്ചുവെന്ന് കരുതുന്നു. ജാതി രാഷ്ട്രീയം മുതല് രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങള് വരെ അദ്ദേഹം മുന്നോട്ടുവെക്കുന്ന കാര്യങ്ങള് പുതിയ തന്ത്രത്തിന്റെ ഭാഗമാണെന്നും സ്മൃതി ഇറാനി ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില് പറഞ്ഞു.

ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാര്ലമെന്റില് വെള്ള ടീ ഷര്ട്ട് ധരിക്കുമ്പോഴും യുവാക്കള്ക്ക് എന്ത് സന്ദേശമാണ് നല്കുക എന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനാണ്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിടാന് കരുതിക്കൂട്ടിയുള്ള നീക്കങ്ങള് അദ്ദേഹം നടത്തുന്നുവെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

നല്ലതോ മോശമോ അപക്വമോ ആവട്ടെ, അദ്ദേഹത്തിന്റെ പ്രവൃത്തികളെ വിലകുറച്ച് കാണാന് പാടില്ല. അത് വ്യത്യസ്തമായ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നു. രാഹുല്ഗാന്ധി നടത്തിയ ക്ഷേത്രദര്ശനങ്ങളില്നിന്ന് അദ്ദേഹത്തിന് യാതൊരു ഗുണവുമുണ്ടായില്ല. അത് തമാശയായി മാറി. ചിലര് അത് കാപട്യമാണെന്ന് കരുതി. ഇത് ഫലിക്കാതെ വന്നതോടെ ജാതി രാഷ്ട്രീയത്തിലേക്ക് മാറിയെന്നും അത് ഫലം കണ്ട് തുടങ്ങിയെന്നും സ്മൃതി ഇറാനി പറഞ്ഞു.

2019 ൽ കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയിൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ തോൽപ്പിച്ചിരുന്നു. എന്നാൽ 2024 ൽ രാഹുൽ അമേഠിയിൽ നിന്ന് റായ്ബറേലിയിലേക്ക് മാറുകയും വലിയ ഭൂരിപക്ഷം നേടി വിജയിക്കുകയും ചെയ്തു. അമേഠിയിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ സ്മൃതി ഇറാനിയെ തോൽപ്പിക്കുകയും ചെയ്തു.

മമതാ ബാനർജിയുടെ വീട് തകർക്കാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ആഹ്വാനം; അഞ്ചുപേർ അറസ്റ്റിൽ
dot image
To advertise here,contact us
dot image