ഡെലിവറി ബോയ് ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി; നടപടിയെടുത്തെന്ന് സൊമാറ്റോ

അഹമ്മദാബാദിൽ ചൊവ്വാഴ്ച രാത്രിയോടെ കാപ്പി ഓർഡർ ചെയ്തപ്പോഴായിരുന്നു സംഭവം.

dot image

ന്യൂഡൽഹി: സൊമാറ്റോ ഡെലിവറി ബോയ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി സ്ത്രീ രംഗത്തെത്തി. സാമൂഹ്യ മാധ്യമമായ എക്സിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. അഹമ്മദാബാദിൽ ചൊവ്വാഴ്ച രാത്രിയോടെ കാപ്പി ഓർഡർ ചെയ്തപ്പോഴായിരുന്നു സംഭവം. ‘‘സംഭവം നടന്ന അന്ന് രാത്രി അഹമ്മദാബാദിൽ കനത്ത മഴ പെയ്തിരുന്നു. അതിനാൽ നഗരത്തിലെ ഭൂരിഭാഗം കടകളും അടച്ചു. തുടർന്നാണ് ഓൺലൈനായി കാപ്പിക്ക് ഓഡർ നൽകിയത്. കാപ്പി കൊണ്ടുവരുമെന്ന് അറിയിച്ചിരുന്ന ഡെലവറി ബോയ് എത്താൻ 15 മുതൽ 30 മിനിറ്റ് വരെ വൈകുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു. എനിക്ക് കാപ്പി മാത്രം മതിയായിരുന്നതിനാലും കനത്ത മഴ പെയ്തിരുന്നതിനാലും ഞാനത് അത്ര കാര്യമാക്കിയിരുന്നില്ല. കാപ്പിയുമായി എത്തിയ ഡെലിവറി ബോയി തുടർച്ചയായി എന്നോട് ക്ഷമാപണം നടത്തി. വല്ലാത്ത ചിരിയോടെയാണ് അയാൾ താമസിച്ചെത്തിയതിനുള്ള കാരണം വ്യക്തമാക്കിയത്. ഇത് എന്നെ അസ്വസ്ഥയാക്കി. തനിക്ക് പരിക്ക് പറ്റിയെന്ന് അഞ്ചാറ് തവണ അയാൾ എന്നോട് വീണ്ടും വീണ്ടും പറഞ്ഞു. ഇത് എനിക്ക് അസ്വസ്ഥതയുണ്ടാക്കി. കാലിലാണ് പരിക്കുപറ്റിയതെന്ന് അയാൾ ചൂണ്ടിക്കാട്ടി. കാലിലെ മുറിവ് കാണുന്നതിന് ഞാൻ എന്റെ മൊബൈലിൽ ഫ്ളാഷ്ലൈറ്റ് ഓണാക്കി നോക്കി. എന്നാൽ, അങ്ങനെ ചെയ്തത് വലിയൊരു മണ്ടത്തരമായിരുന്നു. ലൈറ്റ് അടിച്ചപ്പോഴാണ് അയാൾ സ്വകാര്യഭാഗം പുറത്തിട്ടിരിക്കുന്നത് ഞാൻ കണ്ടത്. അപ്പോൾ അയാൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് സഹായിക്കണമെന്ന് പറഞ്ഞു,’’ യുവതി പറഞ്ഞു.

രാത്രിയിൽ തനിക്കൊപ്പം വരാൻ ഡെലിവറി ബോയ് ക്ഷണിച്ചതായും യുവതി ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഉടൻ തന്നെ സൊമാറ്റോയെ അറിയിച്ചെങ്കിലും കമ്പനിയുടെ പ്രതികരണം തന്നെ നിരാശപ്പെടുത്തിയെന്ന് അവർ പറഞ്ഞു. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം നടപടി സ്വീകരിക്കുമെന്നാണ് ആദ്യം സൊമാറ്റോ യുവതിയെ അറിയിച്ചത്. പിന്നീട് ഡെലിവറി ബോയ്ക്കെതിരെ സൊമാറ്റോ കർശന നടപടി സ്വീകരിച്ചതായി മറ്റൊരു പോസ്റ്റിൽ യുവതി വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us