'തട്ടിക്കൊണ്ടുപോയ പ്രതിയിൽ നിന്ന് വിട്ടുവരാനാകാതെ രണ്ട് വയസുകാരൻ'; കരഞ്ഞ് പ്രതിയും കുട്ടിയും

പ്രതിയെ കെട്ടിപ്പിടിച്ച് ഉച്ചത്തില് കരയുന്ന കുട്ടിയെ വീഡിയോയില് കാണാം

dot image

ജയ്പൂര്: തട്ടിക്കൊണ്ടുപോയ പ്രതിയും രണ്ട് വയസുകാരനും തമ്മിലുള്ള 'അതി വൈകാരിക' മുഹൂത്തങ്ങള്ക്ക് സാക്ഷ്യം വഹിച്ച് ജയ്പൂര് പൊലീസ്. 14 മാസം മുമ്പാണ് പൃഥ്വി എന്ന കുട്ടിയെ പ്രതിയായ തനൂജ് ഛഗാര് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസമാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. എന്നാല് ഇയാളില് നിന്നും വേര്പിരിയാന് കുട്ടിക്ക് പ്രയാസമായിരുന്നു. സമ്മര്ദത്തിലൂടെ കുട്ടിയെ വേര്പിരിക്കുമ്പോള് കുട്ടി കരയുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകുമ്പോള് പൃഥിക്ക് 11 മാസമായിരുന്നു പ്രായം.

ജയ്പൂര് പൊലീസ് സ്റ്റേഷനില് നിന്നുള്ള വീഡിയോയാണ് ഇപ്പോള് പ്രചരിക്കുന്നത്. തനൂജിനെ അമര്ത്തി കെട്ടിപ്പിടിച്ച് ഉച്ചത്തില് കരയുന്ന കുട്ടിയെ വീഡിയോയില് കാണാം. കുട്ടിയുടെ കരച്ചില് കേട്ട് പ്രതിയും കരയുന്നത് ദൃശ്യങ്ങളില് നിന്ന് വ്യക്തമാണ്. പൊലീസ് ഓഫീസര് പ്രതിയില് നിന്നും കുട്ടിയെ പിടിച്ച് വാങ്ങി മാതാവിന്റെ കൈകളിലേക്ക് കൊടുക്കുമ്പോഴും കുട്ടി കരയുകയായിരുന്നു.

ആന്ധ്ര എഞ്ചിനീയറിങ് കോളേജിലെ വനിത ഹോസ്റ്റലിൽ ഒളിക്യാമറ; ചിത്രങ്ങൾ വിറ്റു, വിദ്യാർത്ഥി അറസ്റ്റിൽ

ജയ്പൂരിലെ സാന്ഗാനര് സദാര് പൊലീസ് സ്റ്റേഷന് പരിസരത്ത് നിന്നാണ് 14 മാസം മുമ്പ് കുട്ടിയെ കാണാതാകുന്നത്. കേസില് 25,000 രൂപ ഇയാളുടെ തലക്ക് പൊലീസ് ചുമത്തിയിരുന്നു. പിടിക്കപ്പെടാതിരിക്കാന് വൃന്ദാവനില് യമുനാ നദിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഖദേര് പ്രദേശത്ത് ഒരു കുടിലില് സന്യാസിയായാണ് ഇയാള് ജീവിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്. തിരിച്ചറിയാതിരിക്കാന് താടിയും മുടിയും വളര്ത്തിയായിരുന്നു ഇയാള് ജീവിച്ചത്. നരച്ച താടി കറുപ്പിക്കാറുമുണ്ട്. പുതിയ ആളുകളെ പരിചയപ്പെടാതിരിക്കാനും അയാള് പരിശ്രമിച്ചു. പൃഥ്വിയെ സ്വന്തം മകനായി കണക്കാക്കിയാണ് തനൂജ് സംരക്ഷിച്ചതെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ മാതാവിന്റെ ബന്ധുവാണ് പ്രതി. ഓഗസ്റ്റ് 22നാണ് പ്രത്യേക അന്വേഷണ സംഘം മഥുര, ആഗ്ര, അലിഗഢ് എന്നീ സ്ഥലങ്ങളില് അന്വേഷണം നടത്തിയത്. തുടര്ന്ന് തനൂജ് വേഷം മാറി ഒരു കുടിലില് സന്യാസിയായി ജീവിക്കുകയാണെന്ന വിവരം ലഭിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും സന്യാസിമാരുടെ വേഷം ധരിച്ച് ഭക്തി ഗാനങ്ങള് പാടി അതേ പ്രദേശത്ത് താമസിച്ച് തുടങ്ങി. എന്നാല് ഓഗസ്റ്റ് 27ന് തനൂജ് അലിഗഢില് പോയെന്ന വിവരം ലഭിച്ചു. പിന്നാലെ അലിഗഢിലെത്തിയ പൊലീസിനെ കണ്ടതും കുട്ടിയെ ചേര്ത്ത് പിടിച്ച് വയലിലേക്ക് ഓടി രക്ഷപ്പെട്ട ഇയാളെ എട്ട് കിലോമീറ്ററുകളോളും പിന്തുടര്ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഉത്തർപ്രദേശിലെ നരഭോജി ചെന്നായകളുടെ ആക്രമണം; മരണം എട്ടായി, അമ്പതോളം ഗ്രാമങ്ങളെ ബാധിച്ചു

പരാതിക്കാരിയും കുട്ടിയുടെ അമ്മയുമായ പൂനം ചൗധരിയുടെയും പൃഥ്വിയുടെയും കൂടെ ജീവിക്കാന് പ്രതിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ അഡീഷണല് ഡിസിപി പൂനം ചന്ദ് വിഷ്ണോയ്, അഡീഷണല് ഡിസിപി പരാസ് ജെയ്ന് എന്നിവര് പറഞ്ഞു. എന്നാലും പൂനത്തിന് ഇയാളോടൊപ്പം ജീവിക്കാന് ആഗ്രമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് തനൂജ് സഹായികളെയും കൂട്ടി 11 മാസം പ്രായമായ പൃഥ്വിയെ തട്ടിക്കൊണ്ടുപോകുന്നത്. തന്റെ ആവശ്യങ്ങള് അംഗീകരിക്കാന് തനൂജ് എപ്പോഴും പൂനത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

ഉത്തര് പ്രദേശിലെ ആഗ്ര സ്വദേശിയാണ് തനൂജ് ഛഹാര്. അലിഗഢിലെ പൊലീസ് ലൈനിലെ ഹെഡ് കോണ്സ്റ്റബിളായി പ്രവര്ത്തിച്ചിട്ടുണ്ട്. നേരത്തെ യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലും നിരീക്ഷണ സംഘത്തിലും തനൂജ് ഉണ്ടായിരുന്നു. പൊലീസ് നടപടികളെ കുറിച്ച് കൃത്യമായ അറിവുള്ളതിനാല് ഇക്കാലയളവില് അദ്ദേഹം മൊബൈല് ഫോണ് ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us