'കെജ്രിവാൾ സ്വപ്നത്തിൽ വന്നു'; ബിജെപിയിൽ ചേർന്ന് നാലാം നാൾ എഎപിയിലേക്ക് തിരിച്ചെത്തി നേതാവ്

ബിജെപിയുമായുള്ള ഹ്രസ്വകാല ബന്ധത്തില് തനിക്ക് ഖേദമുണ്ടെന്നും റാം

dot image

ന്യൂഡല്ഹി: ആംആദ്മി പാര്ട്ടി വിട്ട് ബിജെപിയില് ചേര്ന്ന മുന് കൗണ്സിലര് റാം ചന്ദര് വീണ്ടും ആംആദ്മിയില് ചേര്ന്നു. നാല് ദിവസം മുമ്പായിരുന്നു റാം ചന്ദര് ആംആദ്മി വിട്ട് ബിജെപിയിലെത്തിയത്. ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തന്റെ സ്വപ്നത്തില് പ്രത്യക്ഷപ്പെട്ടുവെന്നും തുടര്ന്നാണ് ആംആദ്മിയിലേക്ക് തിരിച്ചു വരാന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആംആദ്മിയുടെ 28ാം വാര്ഡ് കൗണ്സിലറായിരുന്നു റാം ചന്ദര്.

ആംആദ്മിയുടെ ചെറിയൊരു സൈനികനാണ് താനെന്നും തെറ്റായൊരു തീരുമാനമാണ് നേരത്തെ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. 'നമ്മുടെ മുഖ്യമന്ത്രി എന്നെ ശാസിച്ചു. റാം ചന്ദര്, എഴുന്നേല്ക്കൂ, മനീഷ് (മനീഷ് സിസോദിയ), ഗോപാല് റായ്, സന്ദീപ് തുടങ്ങി എല്ലാ നേതാക്കളെയും കാണൂ. പോയി നിങ്ങളുടെ പ്രവര്ത്തകരെ സന്ദര്ശിച്ച് പ്രവര്ത്തനങ്ങള് ആരംഭിക്കൂ', എന്ന് കെജ്രിവാള് സ്വപ്നത്തില് പ്രത്യക്ഷപ്പെട്ട് പറഞ്ഞെന്നാണ് റാം ചന്ദര് പ്രതികരിച്ചത്.

പോരാട്ടങ്ങളുടെ നേർസാക്ഷി; സാക്ഷി മാലിക്കിന്റെ ആത്മകഥ 'വിറ്റ്നസ്' പുറത്തിറങ്ങുന്നു

മുഖ്യമന്ത്രിയുടെ വാക്ക് കാരണം എഎപിയില് നിന്നും ഇനി താന് വ്യതിചലിക്കില്ലെന്നും ഭാവിയില് തന്നെ ആര്ക്കും തെറ്റിദ്ധരിപ്പിക്കാന് സാധിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കഴിഞ്ഞ ദിവസം മുന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മറ്റ് മുതിര്ന്ന നേതാക്കളെയും കണ്ടാണ് റാം ചന്ദര് തിരികെ ആംആദ്മിയിലേക്ക് പ്രവേശിച്ചത്.

ബിജെപിയുമായുള്ള ഹ്രസ്വകാല ബന്ധത്തില് തനിക്ക് ഖേദമുണ്ടെന്നും റാം കൂട്ടിച്ചേര്ത്തു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ നിമിഷം മുതിര്ന്ന നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, സന്ദീപ് പഥക് തുടങ്ങിയവരോട് തനിക്ക് തിരിച്ച് വരണമെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റാം ചന്ദറിനെ തിരികെ എടുത്തതിനെക്കുറിച്ചുള്ള വിവരങ്ങള് മനീഷ് സിസോദിയയും സമൂഹമാധ്യമമായ എക്സില് കുറിച്ചു.

രണ്ടിടത്ത് മത്സരിക്കാന് കോണ്ഗ്രസ് രാഹുലിനായി ചെലവഴിച്ചത് 1.40 കോടി; കെസിക്ക് 70 ലക്ഷം

നാല് എഎപി കൗണ്സിലര്മാര്ക്കൊപ്പം ഈ മാസം 25നാണ് റാം ചന്ദര് ബിജെപിയില് ചേര്ന്നത്. മുതിര്ന്ന നേതാക്കളുടെ അടുക്കാനാകാത്ത സ്വഭാവമാണ് തന്റെ പാര്ട്ടീ മാറ്റത്തിന്റെ കാരണമെന്ന് അദ്ദേഹം ദി ഇന്ത്യന് എക്സ്പ്രസിനോട് നേരത്തെ പറഞ്ഞിരുന്നു.

സെപ്റ്റംബര് നാലിന് ഡല്ഹിയില് മുന്സിപ്പല് കോര്പ്പറേഷന് വാര്ഡ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുന്സിപ്പല് സെക്രട്ടറി ശിവ പ്രസാദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റാം ചന്ദര് ആംആദ്മിയിലേക്ക് തിരികെ വന്നത്. അതേസമയം വാര്ഡ് കമ്മിറ്റി തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് നാല് ആംആദ്മി കൗണ്സിലര്മാര് മേയര്ക്കും കമ്മീഷണര്ക്കും കത്തയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us