ജയിലിലെ സുഖവാസം; കന്നഡ സൂപ്പർ താരം ദർശനെ മാറ്റിയത് കർണാടകയിലെ 'കാലാപാനി'യിലേക്ക്

നേരത്തെ ഗുണ്ടാ നേതാക്കൾക്കൊപ്പം ചായയും സിഗരറ്റുമായി ജയിലിനകത്ത് കസേരയിൽ ഇരുന്ന് സംസാരിക്കുന്ന ദർശനന്റെ ചിത്രങ്ങൾ പുറത്തായിരുന്നു.

dot image

ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന കന്നഡ സൂപ്പർതാരം ദർശനെ ജയിൽ മാറ്റി. പരപ്പനയിൽ വിഐപി പരിഗണന ദർശന് ലഭിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് നടനെ ജയിൽ മാറ്റുന്നത്. ജയിലിൽ ദർശൻ പുകവലിക്കുന്നതിന്റെയും ഫോൺ ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് വിവാദമായതോടെയാണ് സർക്കാരിന്റെ നടപടി.

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദർശനെ ബെല്ലാരിയിലെ ജയിലിലേക്കാണ് കനത്ത സുരക്ഷയിൽ മാറ്റിയത്. 'കർണാടകയിലെ കാലാപാനി' എന്നറിയപ്പെടുന്ന ബെല്ലാരി ജയിൽ അസൗകര്യങ്ങളുടെ പേരിൽ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നിലവിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ദർശൻ വിചാരണയ്ക്ക് ഹാജരാകുന്നത്.

'വാഴൈ' കഥ കോപ്പി അടിച്ചു…!; മാരിസെൽവരാജിനെതിരെ ആരോപണവുമായി എഴുത്തുകാരൻ ചോ-ധർമ്മൻ

ദർശനൊപ്പം മാനേജർ നാഗരാജ് കുപ്രസിദ്ധ ഗുണ്ടാ വിൽസൺ ഗാർഡൻ നാഗ, കുള്ള സീന എന്ന ശ്രീനിവാസ് എന്നിവരും പരപ്പന അഗ്രഹാര ജയിലിൽ ഉണ്ടായിരുന്നു. നേരത്തെ ഗുണ്ടാ നേതാക്കൾക്കൊപ്പം ചായയും സിഗരറ്റുമായി ജയിലിനകത്ത് കസേരയിൽ ഇരുന്ന് സംസാരിക്കുന്ന ദർശനന്റെ ചിത്രങ്ങൾ പുറത്തായിരുന്നു.

തുടർന്ന് സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും ജയിലർ, സൂപ്രണ്ട് ഉൾപ്പടെ ഒമ്പത് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പരപ്പന അഗ്രഹാര ജയിൽ ജനവാസ കേന്ദ്രത്തിന് അടുത്താണെന്നും ഇതിനാൽ ജയിലിൽ മൊബൈൽ ഫോൺ ജാമർ ഉപയോഗിക്കാനോ അതിന്റെ ഫ്രീക്കൻസി കൂട്ടാനോ സാധിക്കില്ലെന്നും ഇതാണ് പ്രതികൾ മുതലെടുക്കുന്നതെന്നുമായിരുന്നു സംഭവത്തിൽ കർണാട ആഭ്യന്തര മന്ത്രി ജി പരമേശ്വര നൽകിയ വിശദീകരണം.

'അജയന്റെ രണ്ടാം മോഷണം' ടൊവിനോയുടെ കരിയറിലെ നാഴികക്കല്ലാകും ;തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാർഅഭിമുഖം

ജയിലിൽ വീട്ടിലെ ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കണമെന്ന ദർശന്റെ ഹർജി കോടതി തള്ളിയിരുന്നു. കൊലപാതകക്കേസിൽ അറസ്റ്റിലാകുന്ന ഒരാൾക്ക് ഇളവ് നൽകാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് കർണാടക പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് മാനുവൽ 2021ലെ റൂൾ 728ന് എതിരാണെന്നും കോടതി വ്യക്തമാക്കിയത്.

ദർശന്റെ കടുത്ത ആരാധകൻ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്നു ഇയാൾ. ജൂൺ 9നാണ് ബെംഗലൂരുവിലെ സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലിൽ നിന്നും രേണുക സ്വാമിയുടെ മൃതദേഹം ലഭിച്ചത്. ആദ്യം പൊലീസ് ഇതൊരു ആത്മഹത്യയാണ് എന്നാണ് കരുതിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണ് എന്ന് തെളിയുകയും ദർശനും കൂട്ടാളികളും അറസ്റ്റിലാവുകയുമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us