എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനുള്ള ഇടവേള നീക്കി അസം സർക്കാർ; ചരിത്രപ്രധാനമെന്ന് മുഖ്യമന്ത്രി

1973ൽ മുസ്ലിം ലീഗിന്റെ സയ്യിദ് സാദുള്ളയാണ് എംഎൽഎമാർക്ക് നമസ്കാരത്തിനായി ഇടവേളയെന്ന ആശയം കൊണ്ടുവന്നത്

dot image

ദിസ്പൂർ: മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിന് സമയം അനുവദിക്കുന്ന നിലപാട് വെട്ടിത്തിരുത്തി അസം നിയമസഭ. വെള്ളിയാഴ്ച സ്പീക്കർ ബിശ്വജിത് ദൗമറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഇനി മുതൽ വെള്ളിയാഴ്ചകളിൽ എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിന് സമയം അനുവദിക്കില്ല. മറ്റ് നിയമസഭാംഗങ്ങളുടെ പിന്തുണയോടെ ഏകകണ്ഠമായ തീരുമാനമാണെന്നും ബിജെപി എംഎൽഎ ബിശ്വജിത് ഫുകാൻ പറഞ്ഞു.

സിപിഐഎം ബന്ധം; മുകേഷിന്റെ ജാമ്യഹർജി പരിഗണിക്കുന്ന ജഡ്ജി ഹണി എം വർഗീസിനെതിരെ പരാതി

'ബ്രിട്ടീഷ് ഭരണകാലം മുതൽക്കെ അസം നിയമസഭയിൽ മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച നമസ്കാരത്തിന് സമയം അനുവദിച്ചിരുന്നു. 12 മണി മുതൽ 2 മണി വരെയായിരുന്നു ഇടവേള. എന്നാൽ ഇനി മുതൽ ഈ ഇടവേള ഉണ്ടായേക്കില്ല,' അദ്ദേഹം പറഞ്ഞു. മറ്റ് അംഗങ്ങളും തീരുമാനത്തിന് പിന്തുണയറിയിച്ചിട്ടുണ്ടെന്നും ലോക്സഭയിലോ രാജ്യസഭയിലോ നമസ്കാരത്തിന് ഇടവേള നൽകുന്ന രീതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവരെ അസം നിയമസഭ രാവിലെ 9.30 മുതൽ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ചകളിൽ ഇടവേള നൽകുന്നതിന്റെ പശ്ചാത്തലത്തിൽ രാവിലെ ഒൻപത് മണിയോടെയാണ് നിയസഭ പ്രവർത്തനം ആരംഭിക്കുക. ഇടവേള പിൻവലിച്ചതിനാൽ അസം നിയമസഭയുടെ പ്രവർത്തനം വെള്ളിയാഴ്ചകളിലും 9.30 മുതൽ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഴ് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്ക് 20 വര്ഷം കഠിനതടവ്

അതേസമയം ചരിത്രപ്രധാനമായ വിധി നടപ്പാക്കിയ സ്പീക്കറിനും എംഎൽഎമാർക്കും നന്ദിയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിൽ കുറിച്ചത്. കൊളോണിയൽ കാലഘട്ടത്തിന്റെ മറ്റൊരു ബാധ്യതയെ കൂടി ഇല്ലാതാക്കിയിരിക്കുന്നു. 1973ൽ മുസ്ലിം ലീഗിന്റെ സയ്യിദ് സാദുള്ളയാണ് എംഎൽഎമാർക്ക് നമസ്കാരത്തിനായി ഇടവേളയെന്ന ആശയം കൊണ്ടുവന്നത്. ഇടവേള ഇല്ലാതാക്കിയതോടെ നിയസഭ കൂടുതൽ കാര്യക്ഷമമായി ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

കഴിഞ്ഞ ദിവസം മുസ്ലിം വിഭാഗക്കാർ വിവാഹവും വിവാഹമോചനവും സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നേരത്തെ മുസ്ലിം വിവാഹ രജിസ്ട്രേഷന് ഖാസിമാർ വേണ്ടെന്നും സബ് രജിസ്ട്രാർ മുഖാന്തരം നടത്തണമെന്നുമുള്ള നിയമം സർക്കാർ മുന്നോട്ടുവെച്ചിരുന്നു. മുസ്ലിം വിവാഹനിയമപ്രകാരം പുരോഹിതന്മാരായിരുന്നു വിവാഹം രജിസ്റ്റർ ചെയ്യുക. മുൻപ് 21 വയസുള്ള യുവാവും 18കാരിയായ യുവതിയും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിയുണ്ട്. എന്നാൽ പുതിയ ബിൽ പ്രകാരം ഇത്തരം വിവാഹങ്ങൾക്ക് അംഗീകാരമുണ്ടാകില്ല.

പുകവലിച്ച് ഓരോ വർഷവും മരിക്കുന്നത് 80000 പേർ; പൊതുസ്ഥലങ്ങളിൽ നിരോധനത്തിനൊരുങ്ങി ബ്രിട്ടൻ

വിവാഹ രജിസ്ട്രേഷന് ഖാസി സമ്പ്രദായം ഇല്ലാതാക്കുക, ബാലവിവാഹം നിർത്തലാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നീക്കമെന്നും അദ്ദേഹം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us