'മുസ്ലിം വിഭാഗത്തെ ഏതെങ്കിലും തരത്തിൽ അസ്വസ്ഥരാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം'; തേജസ്വി യാദവ്

മുസ്ലിം വിഭാഗത്തെ ഏതെങ്കിലും തരത്തിൽ അസ്വസ്ഥരാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

dot image

ന്യൂഡൽഹി: മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനുള്ള ഇടവേള നിർത്തലാക്കിയ അസം സർക്കാർ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ്. മുസ്ലിം വിഭാഗത്തെ ഏതെങ്കിലും തരത്തിൽ അസ്വസ്ഥരാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജനപ്രീതിക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ തരംതാഴ്ന്ന ശ്രമങ്ങൾ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

അസം മുഖ്യമന്ത്രി ഇതൊക്കെ ചെയ്യുന്നത് തരംതാഴ്ന്ന ജനപ്രീതിക്ക് വേണ്ടി മാത്രമാണ്. അദ്ദേഹം ആരാണ്? അദ്ദേഹത്തിന് തരംതാഴ്ന്ന ജനപ്രീതി മാത്രമാണ് വേണ്ടത്. ബിജെപി മുസ്ലിം വിഭാഗത്തെ ഉന്നം വെക്കുകയാണ്. അവർ മുസ്ലിം വിഭാഗത്തെ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ലക്ഷ്യംവെക്കുകയാണ്. സ്വാതന്ത്യസമരകാലത്ത് മുസ്ലിം വിഭാഗക്കാരും അവരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്, തേജസ്വി പറഞ്ഞു.

വെള്ളിയാഴ്ച സ്പീക്കർ ബിശ്വജിത് ദൗമറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലായിരുന്നു മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിന് സമയം അനുവദിക്കുന്ന നിലപാട് അസം സർക്കാർ തിരുത്തിയത്. മറ്റ് നിയമസഭാംഗങ്ങളുടെ പിന്തുണയോടെ ഏകകണ്ഠമായ തീരുമാനമാണെന്നായിരുന്നു വാദം.

12 മണി മുതൽ 2 മണി വരെയായിരുന്നു ഇടവേള. എന്നാൽ ഇനി മുതൽ ഈ ഇടവേള ഉണ്ടായേക്കില്ല. ബ്രിട്ടീഷ് ഭരണകാലം മുതൽക്കെ അസം നിയമസഭയിൽ മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച നമസ്കാരത്തിന് സമയം അനുവദിച്ചിരുന്നുവെന്നും ബിജെപി എംഎൽഎ ബിശ്വജിത് ഫുകാൻ പറഞ്ഞു.

പ്രവർത്തനസമയത്തിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ 9.30 മുതലായിരുന്നു അസം നിയമസഭ പ്രവർത്തനം ആരംഭിച്ചിരുന്നത്. വെള്ളിയാഴ്ചകളിൽ ഇത് 9 മണിയാകും. എന്നാൽ ഇടവേള പിൻവലിച്ചതിനാൽ നിയമസഭയുടെ പ്രവർത്തനം വെള്ളിയാഴ്ചകളിലും 9.30 മുതൽ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീരുമാനം ചരിത്രപ്രധാനമാണെന്നായിരുന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം. ടവേള ഇല്ലാതാക്കിയതോടെ നിയസഭ കൂടുതൽ കാര്യക്ഷമമായി ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മുസ്ലിം വിവാഹ രജിസ്ട്രേഷന് ഖാസിമാർ വേണ്ടെന്നും സബ് രജിസ്ട്രാർ മുഖാന്തരം നടത്തണമെന്നുമുള്ള നിയമം സർക്കാർ മുന്നോട്ടുവെച്ചിരുന്നു. മുസ്ലിം വിവാഹനിയമപ്രകാരം പുരോഹിതന്മാരായിരുന്നു വിവാഹം രജിസ്റ്റർ ചെയ്യുക. മുൻപ് 21 വയസുള്ള യുവാവും 18കാരിയായ യുവതിയും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതിയുണ്ട്. എന്നാൽ പുതിയ ബിൽ പ്രകാരം ഇത്തരം വിവാഹങ്ങൾക്ക് അംഗീകാരമുണ്ടാകില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us