മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി ശിവജിയുടെ പ്രതിമ തകര്ന്നുവീണതിൽ പ്രതിമ രൂപകല്പന ചെയ്ത കൺസൾട്ടന്റ് അറസ്റ്റിൽ. പ്രതിമയുടെ സ്ട്രക്ചറൽ കൺസൾട്ടൻ്റ് ചേതൻ പാട്ടീലിനെ ഇന്നലെ രാത്രിയാണ് കോലാപൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിമ തകർന്നതിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിന് ഉടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഛത്രപതി ശിവജി പ്രതിമയുടെ ശിൽപി ജയദീപ് ആപ്തെ ഇപ്പോഴും ഒളിവിലാണ്. പ്രതിമ തകര്ന്നുവീണത് മുതൽ ഇരുവരും ഒളിവിലായിരുന്നുവെന്നു. കോലാപൂർ, സിന്ധുദുർഗ്, താനെ എന്നിവിടങ്ങളിൽ നിന്നുള്ള അന്വേഷണ സംഘങ്ങൾ ഇവർക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും ഇന്നലെ രാത്രിയാണ് പാട്ടീലിനെ പിടികൂടാൻ സാധിച്ചത്. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഓഫായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഡിസംബർ നാലിന് സിന്ധുദുർഗിൽ നാവികസേനാ ദിനാചരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്. പ്രതിമ തകർന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സിന്ധുദുർഗ് ജില്ലയിലെ മൽവാനിലെരാജ്കോട്ട് കോട്ടയിൽ സ്ഥാപിച്ചിരുന്ന ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണത്. കഴിഞ്ഞവർഷം ഡിസംബറിൽ സ്ഥാപിച്ച 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകർന്നത്. പ്രതിമ ഉറപ്പിച്ചിരുന്ന പീഠത്തിൽനിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്.
'തട്ടിക്കൊണ്ടുപോയ പ്രതിയിൽ നിന്ന് വിട്ടുവരാനാകാതെ രണ്ട് വയസുകാരൻ'; കരഞ്ഞ് പ്രതിയും കുട്ടിയും