ഇംഫാല്: കലാപം തുടരുന്ന മണിപ്പൂരിനെ സംരക്ഷിക്കാനുള്ള തന്റെ പരിശ്രമങ്ങളില് ജനങ്ങള്ക്ക് വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി എന് ബിരേന് സിങ്. രാജി വെക്കണമെന്ന വാദം തള്ളിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം. ജനങ്ങള് തന്നെ വിശ്വസിക്കുന്ന സാഹചര്യത്തില് രാജിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞാനെന്തിന് രാജിവെക്കണം? ഞാന് എന്തെങ്കിലും മോഷ്ടിച്ചോ? എനിക്കെതിരെ എന്തെങ്കിലും തട്ടിപ്പ് വാദമുണ്ടോ? ഞാന് രാജ്യത്തിനോ സംസ്ഥാനത്തിനോ എതിരായി പ്രവര്ത്തിച്ചോ?' പിടിഐക്ക് നല്കിയ അഭിമുഖത്തില് സിങ് ചോദിച്ചു.
ലഹരിക്കും അനധികൃത കുടിയേറ്റക്കാര്ക്കുമെതിരെ സര്ക്കാര് നടത്തുന്ന പ്രവര്ത്തനങ്ങളാണ് സംസ്ഥാനത്തെ ക്രമസമാധാന നില തകരാനുള്ള പ്രധാന കാരണമെന്നും ഇതാണ് കുകി-മെയ്തെയ് തര്ക്കത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു'; ബിജെപിയിൽ ചേർന്ന് ചംപയ് സോറൻ'ഞാന് സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരില് നിന്നും അനധികൃത പോപ്പി കൃഷിയില് നിന്നും രക്ഷിച്ചു. മണിപ്പൂരിനെയും മണിപ്പൂരിലെ ജനങ്ങളെയും സംരക്ഷിക്കുക എന്നതാണ് എന്നിലധിഷ്ഠിതമായ ദൗത്യം. രാജിയെക്കുറിച്ച് ചോദ്യമില്ല.' സിങ് കൂട്ടിച്ചേര്ത്തു.
മെയ്തെയ് പ്രാമുഖ്യമുള്ള പ്രദേശത്തടക്കം മണിപ്പൂരിലെ രണ്ട് ലോക്സഭ സീറ്റുകളിലുമുള്ള തോല്വിക്ക് പിന്നില് ബിജെപിയുടെ പ്രശസ്തികുറവല്ല മറിച്ച് തന്റെ പ്രശസ്തിയാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥരുടെ അധികാരം കയ്യിലുണ്ടായിട്ടും സംസ്ഥാനത്തെ കലാപത്തെ ചെറുക്കാന് താന് ഒന്നു ചെയ്തില്ലെന്ന വാദം ജനങ്ങള്ക്കിടയില് ഉയര്ന്നിരുന്നു. അതെക്കുറിച്ച് ജനങ്ങള് ആശങ്കയിലായിട്ടുണ്ട്. എന്നാല് തിരിച്ചടിയില് നിന്നല്ല മറിച്ച് സമാധാനപരമായ സമീപനത്തിലൂടെ മാത്രമാണ് ക്രമസമാധാനപാലനം സാധ്യമാകൂവെന്ന ഉറപ്പുണ്ടായിരുന്നുവെന്നും സിങ് പറഞ്ഞു.
എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനുള്ള ഇടവേള നീക്കി അസം സർക്കാർ; ചരിത്രപ്രധാനമെന്ന് മുഖ്യമന്ത്രിതന്റെ വിഭാഗം കൂടിയായ മെയ്തെയ്ക്ക് അനുകൂലമായാണ് മുഖ്യമന്ത്രി പ്രവര്ത്തിക്കുന്നതെന്ന വാദം നേരത്തെ കുകി വിഭാഗക്കാര് ഉന്നയിച്ചിരുന്നു.
'മെയ്തെയ് ആകട്ടെ, കുകികളോ നാഗ വിഭാഗക്കാരോ ആകട്ടെ, ഞാന് എല്ലാ വിഭാഗക്കാരുടെയും മുഖ്യമന്ത്രിയാണ്. എ്തെല്ലാം പ്രവര്ത്തനങ്ങള് നടത്തിയോ അതെല്ലാം സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടിയാണ്. ബിരേന് സിങ്ങിന് വേണ്ടിയല്ല,' അദ്ദേഹം പറഞ്ഞു.
2023 മെയ് നാലിന് ആരംഭിച്ച വംശീയ ആക്രമണത്തില് 226 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചിട്ടുണ്ട്.
നാല് ദിവസം കൊണ്ട് 12.5 മില്യൺ കാഴ്ചക്കാർ, ട്രെൻഡിങ്ങായി എആർഎം ട്രെയ്ലർകുകി-മെയ്തെയ് വിഭാഗങ്ങള് തമ്മിുണ്ടായ ഏറ്റുമുട്ടലില് മണിക്കൂറുകള്കൊണ്ട് സംസ്ഥാനം രണ്ടായി പിളര്ന്നു. ഇടകലര്ന്ന് ജീവിച്ചവര് പരസ്പരം അക്രമിക്കാന് തുടങ്ങി.
പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്ദ്ദത്തിനൊടുവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിനെ കുറിച്ചുള്ള മൗനം വെടിഞ്ഞത്. പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം ആദ്യമായായിരുന്നു മോദിയുടെ മണിപ്പൂര് പരാമര്ശം. മണിപ്പൂരിനെ സാധാരണനിലയിലേക്ക് കൊണ്ടുവരാനുള്ള സര്ക്കാര് ശ്രമങ്ങള് പുരോഗമിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം.