ഹൈദരാബാദ്: വിവാഹ വിരുന്നിനിടെ വിളമ്പിയ ആട്ടിറച്ചിയുടെ അളവിനെ ചൊല്ലി വധൂവരന്മാരുടെ വീട്ടുകാര് തമ്മില് ഏറ്റുമുട്ടല്. നവിപേട്ട് സ്വദേശിനിയുടെയും നന്ദിപേട്ടയില് നിന്നുള്ള യുവാവിന്റെയും വിവാഹം കഴിഞ്ഞുള്ള സര്ക്കാരത്തിനിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടിലാണ് സംഭവം.
വധുവിന്റെ വീട്ടില്വെച്ച് നടന്ന വിവാഹ സല്ക്കാരത്തിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടിയില് വരന്റെ ബന്ധുക്കളില് ചിലര് മട്ടന് കറി വേണ്ടത്ര വിളമ്പിയില്ലെന്ന് പരാതെപ്പെട്ടു. വധുവിന്റെ കുടുംബത്തില് നിന്നുള്ള ചിലര് അതിനെ ചോദ്യം ചെയ്തു. തുടര്ന്നുണ്ടായ വാക്ക് തര്ക്കം കൂട്ടത്തല്ലില് കലാശിക്കുകയായിരുന്നു.
ഇരു കൂട്ടരും തമ്മില് പാത്രങ്ങളും സാധനങ്ങളും കസേരകളും വടികളും പരസ്പരം എറിഞ്ഞ് ആക്രമിക്കാന് തുടങ്ങിയതോടെ വിഷയം കൈവിട്ടുപോയിരുന്നു. ഇരുകൂട്ടരും തമ്മിലുണ്ടായ സംഘര്ഷത്തില് പത്തോളം പേര്ക്ക് പരിക്കേറ്റു. തുടര്ന്ന് നാട്ടുകാര് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തുകയും സ്ഥിതി നിയന്ത്രിക്കുകയുമായിരുന്നു.
സിപിഐ നിലപാട് സ്ത്രീപക്ഷം, എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും; മന്ത്രി ചിഞ്ചുറാണിസംഘര്ഷത്തില് പരിക്കേറ്റവരെ നിസാമാബാദ് സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചു. സംഭവത്തില് ഇരുവിഭാഗങ്ങളില് നിന്നുള്ളവര്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തില് വൈറലാവുകയും ചെയ്തു.