'അവരെ പുറത്താക്കൂ'; സേന നേതാവിന്റെ 'ഛര്ദി' പരാമര്ശത്തില് അജിത് പക്ഷത്തെ വിമര്ശിച്ച് ശരദ് പക്ഷം

'ബിജെപി പതിയെ അജിത് പവാര് പക്ഷത്തെ മഹായുതി സഖ്യത്തില് നിന്നും പുറത്താക്കുന്ന സമയം വന്നെത്തിയിരിക്കുന്നു'

dot image

മുംബൈ: ശിവസേന ഏക്നാഥ് ഷിന്ഡെ വിഭാഗം മന്ത്രിയുടെ പരാമര്ശത്തിന് പിന്നാലെ മഹാരാഷ്ട്രയില് അജിത് പവാറിന്റെ ശിവസേനയും ശരദ് പവാറിന്റെ ശിവസേനയും തമ്മില് വാക്പോര്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിനിടെ എന്സിപി നേതാക്കള്ക്കൊപ്പം മന്ത്രിസഭ യോഗങ്ങളിലിരിക്കുമ്പോള് ഛര്ദ്ദിക്കാന് വരുന്നുവെന്നായിരുന്നു ഷിന്ഡെ വിഭാഗം നേതാവ് തനജി സാവന്തിന്റെ പരാമര്ശം. താന് കടുത്ത ശിവസേന പ്രവര്ത്തകനാണെന്നും എന്സിപി നേതാക്കളുമായി ചങ്ങാത്തത്തിന് നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിസഭാ യോഗങ്ങളില് ഒരുമിച്ച് ഇരുന്നാലും പുറത്തിങ്ങുമ്പോള് ഛര്ദ്ദിക്കാനാണ് തോന്നുക എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം.

ചെയ്തതെല്ലാം മണിപ്പൂരിന്റെ നന്മക്കായി, രാജിയുടെ ആവശ്യമില്ല: മുഖ്യമന്ത്രി ബിരേന് സിങ്

'ഞാനൊരു കടുത്ത ശിവസൈനികനാണ്. കോണ്ഗ്രസുമായോ എന്സിപിയുമായോ ചങ്ങാത്തത്തിന് പോയിട്ടില്ല. പഠനകാലത്ത് പോലും അത്തരം സൗഹൃദമുണ്ടായിട്ടില്ല. ഇപ്പോഴും എന്സിപി നേതാക്കള്ക്കൊപ്പം മന്ത്രിസഭ യോഗങ്ങളിലിരിക്കുമ്പോള് വല്ലാത്ത ബുദ്ധിമുട്ട് തോന്നും. എനിക്കത് സഹിക്കാന് പറ്റില്ല എന്നതാണ് സത്യം,' അദ്ദേഹം പറഞ്ഞു.

വിവാദങ്ങളുണ്ടാക്കുന്നതില് പ്രധാനിയാണ് തനജി സാവന്ത്. നേരത്തെ താന് മുഖ്യമന്ത്രിയെ പോലും അനുസരിക്കാറില്ലെന്ന് ഉയര്ന്ന പൊലീസുദ്യോഗസ്ഥനോട് പറയുന്ന സാവന്തിന്റെ വീഡിയോ വലിയ വിവാദമായിരുന്നു. മഹാ വികാസ് അഘാഡി സര്ക്കാരിനെ തകര്ക്കാന് ഏക്നാഥ് ഷിന്ഡെയും ദേവേന്ദ്ര ഫഡ്നാവിസും 150ഓളം പ്രാവശ്യം യോഗം നടത്തിയിരുന്നുവെന്ന അദ്ദേഹത്തിന്റെ പരാമര്ശവും ചർച്ചയായിരുന്നു.

പരാതി പിൻവലിക്കണം,എന്നും കടപ്പെട്ടിരിക്കുമെന്ന് എസ് പി സുജിത്ത് ദാസ്; ഫോൺ സംഭാഷണം റിപ്പോർട്ടറിന്

അതേസമയം തനജി സാവന്തിന്റെ പരാമര്ശത്തെ അപലപിച്ച് എന്സിപി അജിത് പക്ഷം വക്താവ് അമോല് മിത്കാരി രംഗത്തെത്തിയിരുന്നു. ദുര്ബലമായ സഖ്യത്തെ നിലനിര്ത്തുന്നത് അദ്ദേഹത്തിന്റെ പാര്ട്ടിയുടെ മാത്രം ആവശ്യമായിരുന്നോ എന്നായിരുന്നു മിത്കാരിയുടെ പ്രതികരണം. സഖ്യധര്മം നിലനിര്ത്താന് വേണ്ടി മാത്രം നിശബ്ദരാകുന്നു എന്നും മിത്കരി പറഞ്ഞു.

മിത്കരിയുടെ പരാമര്ശത്തിന് പിന്നാലെ മഹായുതി സഖ്യത്തിലെ അസ്വാരസ്യങ്ങളെ കുറിച്ചുള്ള ചര്ച്ചകളും സജീവമാണ്.

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപറേഷന്റെ അധിക ചുമതല

മഹായുതി സഖ്യത്തില് നിന്നും അജിത്പവാര് പക്ഷത്തെ പുറത്താക്കാനുള്ള സമയമായെന്നായിരുന്നു എന്സിപി ശരദ് പവാര് പക്ഷത്തിന്റെ പ്രതികരണം. തനജി സാവന്തിന്റെ പരാമര്ശത്തില് നിന്നും സഖ്യത്തില് അജിത് പക്ഷത്തിന്റെ ആവശ്യമില്ലെന്ന സൂചന വ്യക്തമാണ്. അജിത് പവാറുമായുള്ള സഖ്യത്തെ കുറിച്ച് ആര്എസ്എസില് പോലും ഭിന്നാഭിപ്രായം നിലനിന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് സാവന്തിന്റെ പരാമര്ശമെന്നും ശരദ് പക്ഷം വക്താവ് ക്ലൈഡ് ക്രാസ്റ്റോ കൂട്ടിച്ചേര്ത്തു.

'ബിജെപി പതിയെ അജിത് പവാര് പക്ഷത്തെ മഹായുതി സഖ്യത്തില് നിന്നും പുറത്താക്കുന്ന സമയം വന്നെത്തിയിരിക്കുന്നു. എല്ലാ കാര്യങ്ങളും ശരിയായി പോകുന്നില്ല. പാര്ട്ടിക്കുള്ളിലെ വിള്ളലുകള് ദിനംപ്രതി വലുതായി കൊണ്ടിരിക്കുകയുമാണ്. അജിത് പവാര് പക്ഷം ഉണര്ന്ന് സാഹചര്യങ്ങള് കൃത്യമായി മനസിലാക്കേണ്ടിയിരിക്കുന്നു,' അദ്ദേഹം പറഞ്ഞു.

യുപിയില് സുഹൃത്തുക്കളായ ദളിത് പെൺകുട്ടികള് ആത്മഹത്യചെയ്ത നിലയില്; രണ്ട് യുവാക്കള് അറസ്റ്റിൽ

എന്സിപിയില് ഒരു കാലത്ത് വലിയ ആദരവോട് കണ്ടിരുന്ന അജിത് പവാറിന് സഖ്യത്തിന്റെ ഭാഗമായതോടെ സ്വാഭിമാനം നഷ്ടപ്പെട്ടെന്നായിരുന്നു എന്സിപിയുടെ മറ്റൊരു വക്താവ് മഹേഷ് തപസിയുടെ പ്രതികരണം.

2023നായിരുന്നു എന്സിപി അജിത് പവാര്-ശരദ് പവാര് പക്ഷമായി പിരിഞ്ഞത്. അജിത് പവാറിന്റെ നേതൃത്വത്തില് ഏതാനും എംഎല്എമാര് മഹായുതി സഖ്യത്തോടൊപ്പം ചേരുകയായിരുന്നു. പിന്നാലെ നടത്തിയ നിയമപോരാട്ടത്തില് അജിത് പവറിന് യഥാര്ത്ഥ എന്സിപിയെന്ന പട്ടവും ലഭിച്ചിരുന്നു.

dot image
To advertise here,contact us
dot image