ലഖ്നൗ: ഉറ്റസുഹൃത്തുക്കളായ ദളിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഫറൂഖാബാദിലായിരുന്നു സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതികൾക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മരിക്കുന്നതിന് മുൻപായി പ്രതകളുമായി പെൺകുട്ടികൾ സംസാരിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. പവൻ, ദീപക് എന്നിവരെ കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
മരിച്ച രണ്ട് പെൺകുട്ടികൾ അയൽവാസികൾ കൂടിയായിരുന്നു. ജന്മാഷ്ടമി ദിനത്തിൽ ഇരുവരും ഒരുമിച്ച് അടുത്തുളള ക്ഷേത്രത്തിൽ പോയിരുന്നു. പെൺകുട്ടികൾ രാത്രി 10 മണിയോടെ അമ്പലത്തിലേക്ക് പോയതായാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട്, ഇരുവരുടെയും മൃതദേഹങ്ങൾ രണ്ട് ഷോളുകൾകൊണ്ട് കൂട്ടിക്കെട്ടി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
'മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു'; ബിജെപിയിൽ ചേർന്ന് ചംപയ് സോറൻഒരു പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്ന് സിം കാർഡ് ലഭിച്ചിരുന്നു. അത് പൊലീസ് കസ്റ്റഡിയിലുളള ദീപക്കിന്റെതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതേ സിം ഉപയോഗിച്ച് പെൺകുട്ടികൾ മണിക്കൂറുകളോളം പ്രതികളുമായി സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. പിന്നീട് കോൾ ഹിസ്റ്ററി ഡിലീറ്റ് ചെയ്തതായും സിം നീക്കം ചെയ്തതായും പൊലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിൽ പ്രതികളായ ദീപക്കും പവനും പെൺകുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ
'തലകുനിച്ച് മാപ്പ് ചോദിക്കുന്നു'; ശിവജി പ്രതിമ തകർന്നതിൽ പ്രധാനമന്ത്രി