കൊൽക്കത്ത ബലാത്സംഗ കൊലപാതകം; യുവ ഡോക്ടറുടെ കുടുംബം വീട്ടുതടങ്കലിലെന്ന് കോൺഗ്രസ്

ഡോക്ടറുടെ മൃതദേഹം വേഗത്തിൽ ദഹിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കുടുംബത്തിന് പണം വാഗ്ധാനം ചെയ്തു

dot image

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബം വീട്ടുതടങ്കലിലാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. കുടുംബത്തെ പൊലീസ് വീടിന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും സിഐഎസ്എഫിന് ഇത് സംബന്ധിച്ച വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട യുവഡോക്ടറുടെ കുടുംബത്തെ വസതിയിലെത്തി സന്ദർശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. പൊലീസ് അവരെ വിർച്വൽ അറസ്റ്റിൽ വെച്ചിരിക്കുകയാണ്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കുടുംബത്തെ വീടിന് പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ല. പൊലീസ് അവർക്ക് ചുറ്റും ബാരിക്കേഡ് തീർത്തിട്ടുണ്ട്. സിഐഎസ്എഫിന് ഇത് സംബന്ധിച്ച വിവരമില്ല, അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന കുടുംബത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെ നടക്കുന്ന പ്രതിഷേധത്തിനിടയിലാണ് ചൗധരിയുടെ സന്ദർശനം. ഡോക്ടറുടെ മൃതദേഹം വേഗത്തിൽ ദഹിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കുടുംബത്തിന് പണം വാഗ്ധാനം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

മകളുടെ ആണ്സുഹൃത്തിനെ അപായപ്പെടുത്താന് ക്വട്ടേഷന് നല്കി; സംഭവത്തില് മൂന്ന് പേരെ പൊലീസ് പിടികൂടി

ഓഗസ്റ്റ് ഒമ്പതിന് ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങൾ മാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പിന്നാലെ രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധം സംഘടിപ്പിച്ചു. സുപ്രീം കോടതിയുടെ ഉറപ്പും നിർദേശവും ലഭിച്ചതിന് പിന്നാലെ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെ ഡോക്ടർമാർ പ്രതിഷേധം അവസാനിച്ച് ജോലിക്ക് പ്രവേശിച്ചിരുന്നു. എന്നാൽ കൊൽക്കത്തയിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

അതേസമയം പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ ഗംഗാസാഗർ ഗോൾഡ് എന്ന പൊലീസുമായി ചേർന്ന് പ്രവർത്തിക്കുന്ന സിവിക് വൊളണ്ടിയർ വാഹനം ഇടിച്ചുകയറ്റിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഗംഗാസാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പരാതി നൽകാനെത്തിയ യുവാവിനോട് നിങ്ങളുടെ നേതാവല്ലെന്ന് ബിജെപി എംപി; മർദിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊൽക്കത്തയിലെ ബിടി റോഡിൽ പ്രതിഷേധിച്ചുകൊണ്ടിരുന്ന രബീന്ദ്ര ഭാരതി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് മദ്യപിച്ചു കൊണ്ട് ഗംഗാസാഗർ വാഹനം ഇടിച്ചു കയറ്റിയത്. സംഭവത്തെ തുടർന്ന് കൂടുതൽ പ്രതിഷേധക്കാർ വരികയും ഗംഗാസാഗറിനെ വളഞ്ഞ് പ്രതിഷേധിക്കുകയുമായിരുന്നു. വാഹനം ഇടിച്ചുകയറ്റുന്നതിന്റെയും വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഗംഗാസാഗർ ആദ്യം പ്രതിഷേധക്കാരോട് കയർത്ത് സംസാരിച്ചെങ്കിലും പിന്നീട് മാപ്പ് പറയുന്നതും വീഡിയോയിൽ കാണാം. പക്ഷേ പ്രതിഷേധക്കാർ അദ്ദേഹത്തെ വിടാൻ കൂട്ടാക്കിയില്ല. തങ്ങൾ കുറേകാലമായി മാപ്പ് നൽകുകയാണെന്നും അതാണ് ഇപ്പോഴത്തെ അവസ്ഥയുടെ കാരണമെന്നും വിളിച്ച് പറയുന്നൊരാളെ വീഡിയോയിൽ കാണാം. തുടർന്ന് പ്രതിഷേധക്കാരിൽ നിന്നും ഗംഗാസാഗറിനെ മാറ്റി നിർത്താൻ ട്രാഫിക് ഉദ്യോഗസ്ഥൻ ശ്രമിച്ചതോടെ വാക്ക് തർക്കമുണ്ടാകുകയായിരുന്നു. സംഭവത്തിൽ ഇന്ന് രാവിലെ വിദ്യാർത്ഥികൾ ബിടി റോഡ് ഉപരോധിച്ചു. രാവിലെ 9.30 വരെ പ്രതിഷേധം സംഘടിപ്പിച്ചു. ഗംഗാസാഗറിന്റെ അറസ്റ്റിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us