ന്യൂഡൽഹി: ആറു ദിവസം മാത്രം പ്രായമായ കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. ശിവാനി (28) ആണ് പിടിയിലായത്. നാലാമതും പെൺകുഞ്ഞ് ജനിച്ചതിന് പിന്നാലെ സമൂഹത്തിൽ അവഹേളിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊലപാതകമെന്നാണ് റിപ്പോർട്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കവറിൽ കെട്ടി സമീപത്തെ വീടിന്റെ ടെറസിലേക്ക് എറിയുകയായിരുന്നു. ഡൽഹിയിലെ ഖയാല മേഖലയിലാണ് സംഭവം.
വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയായിരുന്നു കുഞ്ഞിനെ കാണ്മാനില്ലന്ന് ചൂണ്ടിക്കാട്ടി ഫോൺ കോൾ ലഭിക്കുന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ കുട്ടിയുടെ അമ്മ സംഭവം നടന്നതിന് തലേദിവസമാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി മാതാപിതാക്കളുടെ വീട്ടിലെത്തിയതെന്ന് പറഞ്ഞിരുന്നു.
മുകേഷിനെ സംരക്ഷിച്ച് സിപിഐഎം; നിരപരാധിയെന്ന് കണ്ടാല് തിരിച്ചെടുക്കാന് അവസരമില്ല: എം വി ഗോവിന്ദന്2 മണിയോടെ കുഞ്ഞിന് പാൽ കൊടുത്ത ശേഷം അമ്മയും ഉറങ്ങി. 4.30 ഓടെ ഉറക്കത്തിൽ നിന്നുമുണർന്നപ്പോഴാണ് കുഞ്ഞിനെ അടുത്ത് കാണാനില്ലെന്ന് തിരിച്ചറിഞ്ഞതെന്നും പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്നും പ്രതിയായ അമ്മ പൊലീസിനോട് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു. അന്വേഷണം നടക്കുന്നതിനിടെ സ്റ്റിച്ച് നീക്കാൻ ആശുപത്രിയിൽ പോകണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇത് പൊലീസിൽ സംശയം ജനിപ്പിച്ചിരുന്നുവെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് യുവതിയെ പോകാൻ അനുവദിച്ചു. ഇതിനിടെയാണ് സമീപത്തെ വീടിന്റെ ടെറസിൽ വലിച്ചെറിയപ്പെട്ട കവറിൽ കെട്ടിയ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ടി പി രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ; പാർട്ടി തീരുമാനമറിയിച്ച് എം വി ഗോവിന്ദൻഇതോടെ കുഞ്ഞിന്റെ അമ്മയെ തിരഞ്ഞ് പൊലീസ് സംഘം സമീപത്തെ ബസ് സ്റ്റാൻ്റുകളിലും ആശുപത്രിയിലും അന്വേഷണം നടത്തുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട കുഞ്ഞ് നാലാമത്തെ കുട്ടിയാണെന്നും നാലാമതും പെൺകുട്ടി ജനിച്ചതോടെ സമൂഹത്തിൽ നിന്നുണ്ടായ അവഹേളനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. നാല് മക്കളിൽ രണ്ട് പെൺകുട്ടികൾ നേരത്തെ മരണപ്പെട്ടതായും യുവതി പൊലീസിനോട് പറഞ്ഞു.
സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമാേർട്ടത്തിന് അയച്ചിരിക്കുകയാണ്. മരണത്തിന്റെ ശരിയായ കാരണം വ്യക്തമായ ശേഷം കേസിൽ കൂടുതൽ നടപടികൾ ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.