ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; വ്യാപക നാശ നഷ്ടം, ഒമ്പത് മരണം

പൊലീസിന്റേയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

dot image

ഹൈദരാബാദ്: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ആന്ധ്രയിൽ വൻ നാശനഷ്ടം. കനത്തമഴയിൽ ഒമ്പത് പേർ മരിച്ചതായി സർക്കാർ അറിയിച്ചു. പൊലീസിന്റേയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ വിലയിരുത്തി.

ആന്ധ്രയിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. വീടുകളും കാറുകളും വെള്ളത്തിനടയിലായി. വിജയവാഡ റൂറൽ മണ്ഡലത്തിലെ അംബാപുരം, നൈനാവരം, നുന്ന എന്നീ ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. പ്രദേശത്തെ ദുരിതബാധിതരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്തമഴയെത്തുടർന്ന് 20-ലധികം ട്രെയിനുകൾ റദ്ദാക്കുകയും 30-ലധികം ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.

അയൽ സംസ്ഥാനമായ തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്. മഹബൂബാബാദിൽ യുവ ശാസ്ത്രജ്ഞനെ വെള്ളപ്പൊക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ പിതാവിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ഹൈദരാബാദിലടക്കം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഉന്നതഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും അടിയന്തരയോഗം വിളിച്ചിരുന്നു.

ലഡാക്കിലേക്കുള്ള സോളോ ബൈക്ക് റൈഡിനിടെ ഓക്സിജൻ്റെ അഭാവം; യുവാവ് മരിച്ചു
dot image
To advertise here,contact us
dot image