കൊൽക്കത്ത ബലാത്സംഗ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച് ജൂനിയർ ഡോക്ടർമാർ രോഗികൾക്ക് തെരുവിൽ ചികിത്സ

ആർ ജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനും ആശുപത്രി ജീവനക്കാർക്കും നുണ പരിശോധന നടത്തിയെങ്കിലും കേസന്വേഷണത്തിൽ സിബിഐക്ക് കൂടുതൽ വ്യക്തത ഇല്ല

dot image

കൊൽക്കത്ത: കൊല്ക്കത്തയിലെ യുവഡോക്ടര് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ജൂനിയർ ഡോക്ടർമാർ. രോഗികൾക്ക് തെരുവിൽ ചികിത്സ നൽകുന്ന പ്രതിഷേധ പരിപാടിക്ക് ഇന്ന് തുടക്കമാകും. കൊൽക്കത്തയിലെ ആറ് കേന്ദ്രങ്ങളിലാണ് അഭയ ക്ലിനിക്ക് എന്ന പേരിൽ സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പശ്ചിമ ബംഗാളിലെ മുഴുവൻ ജൂനിയർ ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. നാളെ കൊൽക്കത്ത പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് ബഹുജന പ്രതിഷേധ റാലിക്കും ഡോക്ടർമാർ ആഹ്വാനം ചെയ്തു.

കൃത്യം നടന്ന് ഇരുപത്തിമൂന്ന് ദിവസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഡോക്ടർമാരുടെ ആരോപണം. ആർ ജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനും ആശുപത്രി ജീവനക്കാർക്കും നുണ പരിശോധന നടത്തിയെങ്കിലും കേസന്വേഷണത്തിൽ സിബിഐക്ക് കൂടുതൽ വ്യക്തത ഇല്ല. അതിനിടെ ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസും ബിജെപിയും പ്രതിഷേധം തുടരുകയാണ്.

ഓഗസ്റ്റ് ഒമ്പതിന് ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങൾ മാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പിന്നാലെ രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധം സംഘടിപ്പിച്ചു. സുപ്രീം കോടതിയുടെ ഉറപ്പും നിർദേശവും ലഭിച്ചതിന് പിന്നാലെ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെ ഡോക്ടർമാർ പ്രതിഷേധം അവസാനിച്ച് ജോലിക്ക് പ്രവേശിച്ചിരുന്നു. എന്നാൽ കൊൽക്കത്തയിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം, പാപം ചെയ്യാത്തവര് കല്ലെറിയട്ടെ ; പ്രതികരിച്ച് ജയസൂര്യ
dot image
To advertise here,contact us
dot image