ബംഗാളിൽ നഴ്സിനെ മോശമായി സ്പർശിച്ചു, ഉപദ്രവിച്ചു; കടുത്ത പനിയോടെ വന്ന രോഗിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഒരു രോഗിക്ക് എങ്ങനെയാണ് ഇങ്ങനെ പെരുമാറാന് സാധിച്ചതെന്നും തങ്ങള്ക്ക് സുരക്ഷയില്ലെന്നും നഴ്സ് പറഞ്ഞു

dot image

കൊല്ക്കത്ത: പശ്ചിമബംഗാളില് വീണ്ടും ആരോഗ്യ പ്രവര്ത്തകയ്ക്കെതിരെ ലൈംഗികാതിക്രമമെന്ന് റിപ്പോര്ട്ട്. ബിര്ഭൂം ജില്ലയിലെ സര്ക്കാര് ആശുപത്രിയില് നഴ്സിനെ പീഡിപ്പിച്ചതിനെ തുടര്ന്ന് ഒരാളെ അറസ്റ്റ് ചെയ്തു. കടുത്ത പനിയെ തുടര്ന്ന് ആശുപത്രിയില് സ്ട്രെച്ചറിലെത്തിച്ച പ്രതിയാണ് നഴ്സിനെ ഉപദ്രവിച്ചത്. കടുത്ത പനി ബാധിച്ച ഇയാള്ക്ക് സലൈന് ഡ്രിപ്പ് നല്കുന്നതിനിടെയായിരുന്നു സംഭവം.

രോഗി തന്നെ നല്ലതല്ലാത്ത രീതിയില് സ്പര്ശിക്കുകയും മോശം വാക്കുകള് പ്രയോഗിക്കുകയും ചെയ്തതായി നഴ്സ് നല്കിയ പരാതിയില് പറയുന്നു. ഒരു രോഗിക്ക് എങ്ങനെയാണ് ഇങ്ങനെ പെരുമാറാന് സാധിച്ചതെന്നും തങ്ങള്ക്ക് സുരക്ഷയില്ലെന്നും നഴ്സ് പറഞ്ഞു. സംഭവം നടന്നയുടനെ ആശുപത്രി അധികൃതര് പൊലീസിനെ അറിയിക്കുകയായിരുന്നു. നഴ്സിന്റെ പരാതിയില് ല്ലംബസാര് പൊലീസ് സ്റ്റേഷന് അന്വേഷണം ആരംഭിച്ചു.

കൊൽക്കത്ത ബലാത്സംഗ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച് ജൂനിയർ ഡോക്ടർമാർ രോഗികൾക്ക് തെരുവിൽ ചികിത്സ

'രാത്രി ഏകദേശം 8.30നാണ് ചോട്ടോചക് ഗ്രാമത്തില് നിന്ന് അബ്ബാസ് ഉദ്ദിന് എന്ന രോഗി പനിയോട് കൂടി ആശുപത്രിയിലെത്തുന്നത്. വന്ന മുതല് ഇയാള് മോശമായാണ് പെരുമാറുന്നത്. ക്ലിനിക്കല് പരിശോധനയ്ക്ക് ശേഷം ഇയാള്ക്ക് ഇഞ്ചക്ഷനും ഐവി ഫ്ളൂയിഡും നല്കാന് ഞങ്ങള് തീരുമാനിച്ചു. നഴ്സ് സലൈനുമായി വന്നപ്പോള് അക്രമകാരിയായാണ് രോഗി പെരുമാറിയത്. അവരെ മോശമായ രീതിയില് സ്പര്ശിച്ച് ഉപദ്രവിച്ചു. സംഭവം പൊലീസിലും അധികാരികളോടും ഞങ്ങള് അറിയിച്ചിട്ടുണ്ട്. നടപടിയൊന്നുമുണ്ടായില്ലെങ്കില് ഞങ്ങള് പണി മുടക്കല് പ്രഖ്യാപിക്കും,' രാത്രി സംഭവം നടക്കുമ്പോള് ജോലിയിലുണ്ടായിരുന്ന ഡോ. മസിദുല് ഹസന് പറഞ്ഞു.

കൊല്ക്കത്തയിലെ ആര് ജി കര് ആശുപത്രിയിലെ യുവ ഡോക്ടര് ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടതില് രാജ്യവ്യാപകമായ പ്രതിഷേധം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് വീണ്ടും ആരോഗ്യ പ്രവര്ത്തകയ്ക്ക് നേരെ അക്രമമുണ്ടാകുന്നത്. അതേസമയം യുവ ഡോക്ടറുടെ കൊലപാതകത്തില് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ജൂനിയര് ഡോക്ടര്മാര്. രോഗികള്ക്ക് തെരുവില് ചികിത്സ നല്കുന്ന പ്രതിഷേധ പരിപാടികള് ഇന്ന് തുടങ്ങി. കൊല്ക്കത്തയിലെ ആറ് കേന്ദ്രങ്ങളിലാണ് അഭയ ക്ലിനിക്ക് എന്ന പേരില് സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പശ്ചിമ ബംഗാളിലെ മുഴുവന് ജൂനിയര് ഡോക്ടര്മാരും സമരത്തില് പങ്കെടുക്കും. നാളെ കൊല്ക്കത്ത പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് ബഹുജന പ്രതിഷേധ റാലിക്കും ഡോക്ടര്മാര് ആഹ്വാനം ചെയ്തു.

നേതൃത്വവുമായി അതൃപ്തി?കെ സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ചു

കൃത്യം നടന്ന് ഇരുപത്തിമൂന്ന് ദിവസം കഴിഞ്ഞിട്ടും മുഴുവന് പ്രതികളെയും പിടികൂടാന് കഴിഞ്ഞിട്ടില്ലെന്നാണ് ഡോക്ടര്മാരുടെ ആരോപണം. ആര് ജി കര് മെഡിക്കല് കോളേജ് മുന് പ്രിന്സിപ്പല് സന്ദീപ് ഘോഷിനും ആശുപത്രി ജീവനക്കാര്ക്കും നുണ പരിശോധന നടത്തിയെങ്കിലും കേസന്വേഷണത്തില് സിബിഐക്ക് കൂടുതല് വ്യക്തത ഇല്ല. അതിനിടെ ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല് കോണ്ഗ്രസും ബിജെപിയും പ്രതിഷേധം തുടരുകയാണ്.

ഓഗസ്റ്റ് ഒമ്പതിന് ചെസ്റ്റ് മെഡിസിന് വിഭാഗത്തിലെ രണ്ടാംവര്ഷ വിദ്യാര്ഥിനിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങള് മാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെണ്കുട്ടിയുടെ സ്വകാര്യഭാഗങ്ങളില് രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില് മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് വ്യക്തമാക്കുന്നു. പിന്നാലെ രാജ്യവ്യാപകമായി ഡോക്ടര്മാര് പ്രതിഷേധം സംഘടിപ്പിച്ചു. സുപ്രീം കോടതിയുടെ ഉറപ്പും നിര്ദേശവും ലഭിച്ചതിന് പിന്നാലെ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെ ഡോക്ടര്മാര് പ്രതിഷേധം അവസാനിച്ച് ജോലിക്ക് പ്രവേശിച്ചിരുന്നു. എന്നാല് കൊല്ക്കത്തയില് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

dot image
To advertise here,contact us
dot image