ഇംഫാൽ: മണിപ്പൂരിൽ മെയ്തെയ് ഗ്രാമങ്ങളിൽ കുക്കി സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് ഇൻഫാൽ ജില്ലയിലെ ഗ്രാമങ്ങളിലാണ് വെടിവെപ്പും ബോംബ് സ്ഫോടനവും ഉണ്ടായത്. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി.
വെസ്റ്റ് ഇംഫാൽ-കാംങ്പോക്പി ജില്ലകൾ തമ്മിലുള്ള അതിർത്തി പ്രദേശത്ത് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഘർഷം. ഇംഫാൽ വെസ്റ്റിൽ മെയ്തേയ് സമുദായമാണ് ആധിപത്യം പുലർത്തുന്നത്, കാങ്പോക്പിയിൽ കുക്കി ഭൂരിപക്ഷമാണ്.
വനിതാ നേതാക്കളെ അധിക്ഷേപിച്ച സംഭവം: സിമി റോസ് ബെൽ ജോണിനെ പുറത്താക്കി കെപിസിസിസംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ച് നടത്തിയ ബോംബാക്രമണത്തിൽ ഒരു വീട് പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. അതിർത്തി സപര്ഖ സേന ഓഫീസിന് സമീപമാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെതിരെ കുക്കി-സോ വിഭാഗങ്ങൾ പ്രതിഷേധ റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.
അതേസമയം കലാപം തുടരുന്ന മണിപ്പൂരിനെ സംരക്ഷിക്കാനുള്ള തന്റെ പരിശ്രമങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞിരുന്നു. രാജി വെക്കണമെന്ന വാദം തള്ളിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ജനങ്ങൾ തന്നെ വിശ്വസിക്കുന്ന സാഹചര്യത്തിൽ രാജിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കും അനധികൃത കുടിയേറ്റക്കാർക്കുമെതിരെ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ ക്രമസമാധാന നില തകരാനുള്ള പ്രധാന കാരണമെന്നും ഇതാണ് കുകി-മെയ്തെയ് തർക്കത്തിലേക്ക് നയിച്ചതെന്നും സിങ് പറഞ്ഞിരുന്നു.
'മരണം വരെ ചെങ്കൊടിത്തണലിൽ ഉണ്ടാകും'; വിവാദങ്ങൾക്കിടെ പി വി അൻവർസുരക്ഷ ഉദ്യോഗസ്ഥരുടെ അധികാരം കയ്യിലുണ്ടായിട്ടും സംസ്ഥാനത്തെ കലാപത്തെ ചെറുക്കാൻ താൻ ഒന്നു ചെയ്തില്ലെന്ന വാദം ജനങ്ങൾക്കിടയിൽ ഉയർന്നിരുന്നു. അതെക്കുറിച്ച് ജനങ്ങൾ ആശങ്കയിലായിട്ടുണ്ട്. എന്നാൽ തിരിച്ചടിയിൽ നിന്നല്ല മറിച്ച് സമാധാനപരമായ സമീപനത്തിലൂടെ മാത്രമാണ് ക്രമസമാധാനപാലനം സാധ്യമാകൂവെന്ന ഉറപ്പുണ്ടായിരുന്നുവെന്നും സിങ് പറഞ്ഞു. തന്റെ വിഭാഗം കൂടിയായ മെയ്തെയ്ക്ക് അനുകൂലമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന വാദം നേരത്തെ കുകി വിഭാഗക്കാർ ഉന്നയിച്ചിരുന്നു.
2023 മെയ് നാലിന് ആരംഭിച്ച വംശീയ ആക്രമണത്തിൽ 226 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കുക്കി-മെയ്തെയ് വിഭാഗങ്ങൾ തമ്മിുണ്ടായ ഏറ്റുമുട്ടലിൽ മണിക്കൂറുകൾകൊണ്ട് സംസ്ഥാനം രണ്ടായി പിളർന്നു. ഇടകലർന്ന് ജീവിച്ചവർ പരസ്പരം അക്രമിക്കാൻ തുടങ്ങി. പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മർദ്ദത്തിനൊടുവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിനെ കുറിച്ചുള്ള മൗനം വെടിഞ്ഞത്. പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം ആദ്യമായായിരുന്നു മോദിയുടെ മണിപ്പൂർ പരാമർശം. മണിപ്പൂരിനെ സാധാരണനിലയിലേക്ക് കൊണ്ടുവരാനുള്ള സർക്കാർ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.