ഗവർണർ പദവി നിർത്തലാക്കണം: കോൺഗ്രസ് രാജ്യസഭാ എംപി അഭിഷേക് സിംഗ്വി

കഴിഞ്ഞയാഴ്ച്ച തെലങ്കാനയിൽ നിന്നും രാജ്യസഭാ എംപിയായി വിജയിച്ചു വന്ന അഭിഷേക് സിംഗ്വി ലോക്സഭയിലും രാജ്യസഭയിലും ഭരണപക്ഷം പ്രതിപക്ഷത്തോട് കാണിക്കുന്ന അവഗണനയും ചൂണ്ടികാട്ടി

dot image

ന്യൂഡൽഹി: ഗവർണർമാരും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളും തമ്മിലുള്ള പോർ മുറുകുന്നതിനിടെ ഗവർണർ പദവി എടുത്ത് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി എംപി. ഒന്നെങ്കിൽ ഗവർണർ പദവി നിർത്തലാക്കുകയോ അല്ലെങ്കിൽ രാഷ്ട്രീയ താല്പര്യമില്ലാത്തവരെ സമവായത്തിലൂടെ നിയമിക്കുകയോ ചെയ്യണമെന്നും കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. കേരളം, തമിഴ്നാട്, കർണ്ണാടക പോലെയുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച തെലങ്കാനയിൽ നിന്നും രാജ്യസഭാ എംപിയായി വിജയിച്ചു വന്ന അഭിഷേക് സിങ്വി ലോക്സഭയിലും രാജ്യസഭയിലും ഭരണപക്ഷം പ്രതിപക്ഷത്തോട് കാണിക്കുന്ന അവഗണനയും ചൂണ്ടികാട്ടി. പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള സർക്കാരിന്റെ ആയുധമായി ഗവർണർ പദവി മാറുന്നതായും അദ്ദേഹം വിമർശിച്ചു. നാല് തവണ എംപിയായ അഭിഷേക് സിങ്വി പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗവർണർമാർ ബില്ലുകൾ പാസ്സാക്കാതെ കെട്ടിയിടുന്നു, ഒടുവിൽ കോടതിയിൽ പോകുമ്പോൾ രാഷ്ട്രപതിക്ക് റഫർ ചെയ്യുന്നു, പദ്ധതികൾ അനുവദിച്ചും അംഗീകരിച്ചും നടപ്പിലാക്കാൻ വർഷങ്ങളെടുക്കുന്നുവെന്നും അതോടെ ബില്ലുകളുടെ പ്രാധാന്യം നഷ്ടപെടുന്നുവെന്നും അഭിഷേക് സിങ്വി പ്രതികരിച്ചു. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യാൻ പ്രോസിക്യൂഷന് അനുമതി നൽകിയ ഗവർണർ നടപടിയും ഉദാഹരണമായി കാണിച്ച സിങ്വി വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പറഞ്ഞു.

ആദ്യ മെമ്പര്ഷിപ്പ് നദ്ദയില് നിന്ന് ഏറ്റുവാങ്ങി മോദി; ബിജെപി അംഗത്വ വിതരണം ആരംഭിച്ചു
dot image
To advertise here,contact us
dot image