ആർജി കർ മെഡിക്കല് കോളേജ് മുൻ പ്രിൻസിപ്പല് സന്ദീപ് ഘോഷ് സിബിഐ അറസ്റ്റിൽ

കൊല്ക്കത്തയിൽ മെഡിക്കൽ വിദ്യാർത്ഥിനി ബലാത്സംഗക്കൊലയ്ക്ക് ഇരയായ ആർജി കർ മെഡിക്കല് കോളേജ് മുൻ പ്രിൻസിപ്പല് സന്ദീപ് ഘോഷ് അറസ്റ്റില്

dot image

കൊൽക്കത്ത: കൊല്ക്കത്തയിൽ മെഡിക്കൽ വിദ്യാർത്ഥിനി ബലാത്സംഗക്കൊലയ്ക്ക് ഇരയായ ആർജി കർ മെഡിക്കല് കോളേജ് മുൻ പ്രിൻസിപ്പല് സന്ദീപ് ഘോഷ് അറസ്റ്റില്. മെഡിക്കല് കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസില് സെൻട്രല് ബ്യൂറൊ ഓഫ് ഇൻവെസ്റ്റിഗേഷനാണ് (സിബിഐ) സന്ദീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയോളമായി സന്ദീപിനെ സിബിഐ ചോദ്യം ചെയ്തുവരികയായിരുന്നു. ബലാത്സംഗക്കേസില് സന്ദീപിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നെങ്കിലും വ്യക്തമായ തെളിവുകള് കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.

സന്ദീപ് ഘോഷ് 2021 ഫെബ്രുവരി മുതൽ സെപ്തംബർ 2023 വരെ ആർജി കർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിരുന്നുവെന്നും, 2023 ഒക്ടോബറിൽ സ്ഥലം മാറ്റിയെങ്കിലും, അപ്രതീക്ഷിതമായി ഒരു മാസത്തിനുള്ളിൽ അദ്ദേഹം തിരിച്ചുവെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു. നേരത്തെ മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ വീഴ്ച്ചപറ്റിയെന്നാരോപണത്തിൽ സന്ദീപ് ഘോഷിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഐഎംഎയുടെ അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഐഎംഎയുടെ കൊൽക്കത്ത ബ്രാഞ്ചിന്റെ വൈസ് പ്രസിഡന്റായിരുന്നു സന്ദീപ് ഘോഷ്.

നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൊൽക്കത്ത പൊലീസിൽ നിന്നും ഹൈക്കോടതി സിബിഐയിലേക്ക് വിട്ടുകൊടുത്തതോടെയാണ് സന്ദീപ് ഘോഷിലേക്കുള്ള അന്വേഷണം ഊർജ്ജിതമാകുന്നത്. മരണ വിവരം പൊലീസിനെ അറിയിക്കാനും മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനും പ്രിൻസിപ്പൽ വീഴ്ച വരുത്തിയെന്നും തെളിവുകൾ നശിപ്പിക്കാൻ അടക്കം ശ്രമം നടന്നിട്ടുണ്ടതായി സംശയിക്കുന്നതായും കോടതി നിരീക്ഷിച്ചിരുന്നു.

കൊല്ക്കത്ത ഡോക്ടറുടെ കൊലപാതകം: പ്രിന്സിപ്പൽ ഉൾപ്പെടെ അഞ്ചുപേർക്ക് നുണപരിശോധന, കോടതിയുടെ അനുമതി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us