ഭര്ത്താവിനെ മുറിയില് കയറ്റിയില്ല; ക്രൂരതയെന്ന് നിരീക്ഷണം, വിവാഹം മോചനം അനുവദിച്ച് കോടതി

വിവാഹമോചനം ആവശ്യപ്പെട്ടുള്ള അപേക്ഷ തള്ളിയ കുടുംബ കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു

dot image

ലഖ്നൗ: ഭർത്താവിനെ മറ്റൊരു മുറിയിൽ താമസിക്കാൻ നിർബന്ധിക്കുന്നത് വിവാഹമോചനത്തിന് കാരണമായി കണക്കാക്കാമെന്ന് അലഹബാദ് ഹൈക്കോടതി. ഭർത്താവിനൊപ്പം താമസിക്കാന് തയ്യാറാകാതിരിക്കുന്നത് ക്രൂരതയാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങൾ വിവാഹമോചനം ലഭിക്കുന്നതിന് കാരണമായി കണക്കാക്കാം. യുവാവ് നല്കിയ ഹർജി പരിഗണിക്കവെയായിരുന്നു പരാമർശം. വിവാഹമോചനം ആവശ്യപ്പെട്ടുള്ള അപേക്ഷ തള്ളിയ കുടുംബ കോടതി വിധിക്കെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രാജ റോയ്, ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.

വൈവാഹികബന്ധത്തില് ഏതെങ്കിലുമൊരു വ്യക്തിയുടെ പെരുമാറ്റം തന്റെ പങ്കാളിക്ക് മാനസികമായോ ശാരീരികമായോ പ്രയാസമുണ്ടാക്കുകയും വിവാഹബന്ധത്തിൽ തുടരുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ക്രൂരതയെന്ന് വിശേഷിപ്പിക്കാനാകുമെന്ന് കോടതി പറഞ്ഞു. മാനസികമായുണ്ടാകുന്ന ക്രൂരതയ്ക്ക് തെളിവ് സമർപ്പിക്കുക പ്രയാസമാണ്. കേസിന്റെ വസ്തുതകളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും തിരിച്ചറിയേണ്ട കാര്യമാണിത്. പങ്കാളികളിൽ ഒരാളുടെ സ്വഭാവം കൊണ്ടോ പെരുമാറ്റം കൊണ്ടോ അടുത്തയാൾക്കുണ്ടാകുന്ന വിഷമം, നിരാശ എന്നിവ ഇരുവരും ജീവിക്കുന്ന സാഹചര്യങ്ങളും നിലനിൽക്കുന്ന വസ്തുതളും മറ്റ് വിഷയങ്ങളും വിലയിരുത്തിയ ശേഷം മാത്രമായിരിക്കും മനസിലാക്കാൻ സാധിക്കുകയെന്നും കോടതി വ്യക്തമാക്കി.

നടി സോണിയ മല്ഹാർ ബിജെപിയിൽ ചേർന്നു

'വൈവാഹിക ജീവിതത്തിൽ പങ്കാളികളുടെ സഹവാസം പ്രാധാനമാണ്. ഭർത്താവിനെ മറ്റൊരു മുറിയിൽ താമസിക്കാൻ ഭാര്യ നിർബന്ധിക്കുകയും കടമകൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തുകയും ചെയ്യുന്നത് ഭർത്താവിനെതിരായ മാനസിക-ശാരീരിക ക്രൂരതയായി കണക്കാക്കപ്പെടും.'

പൊക്കമുള്ളവര്ക്ക് കാൻസര് വരാനുള്ള സാധ്യത കൂടുതലോ? പഠനങ്ങള് പറയുന്നത് ഇങ്ങനെ

ഭാര്യ മുറിയിൽ പ്രവേശിക്കാനും ഒരുമിച്ച് താമസിക്കാന് അനുവദിക്കില്ലെന്നുമാണ് ഹർജിക്കാരന്റെ വാദം. ഭാര്യ എതിർവാദങ്ങൾ സമർപ്പിക്കാത്ത സാഹചര്യത്തിൽ വാദങ്ങൾ അംഗീകരിക്കുന്നതായാണ് കണക്കാക്കുന്നതെന്നും കോടതി പറഞ്ഞു. തെറ്റ് അംഗീകരിക്കുകയാണ് പ്രധാനം. അംഗീകരിക്കപ്പെട്ട വാദങ്ങൾക്ക് തെളിവ് ആവശ്യമില്ലെന്നും വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ: നിമയഭേദഗതി ബില് പാസാക്കി പശ്ചിമ ബംഗാള് നിയമസഭ
dot image
To advertise here,contact us
dot image