ലെെംഗികാതിക്രമം; ആൺകുട്ടികൾക്ക് ബോധവത്കരണം നടത്തേണ്ടത് അനിവാര്യമെന്ന് ബോംബെ ഹെെക്കോടതി

ബദ്ലാപൂർ പീഡനത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ബോംബെ കോടതി

dot image

മുംബൈ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്കൂളിൽ വെച്ച് ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പഴുതുകളടച്ച അന്വേഷണം നടത്തണമെന്ന് ബോംബെ ഹൈക്കോടതി. പൊതുസമൂഹത്തിന്റെ സമ്മർദ്ദത്തിൽ കുറ്റപത്രം സമർപ്പിക്കരുത്. ആൺകുട്ടികൾക്ക് ബോധവത്കരണം നൽകേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ബദ്ലാപൂരിലാണ് നാല് വയസുകാരായ രണ്ട് വിദ്യാർത്ഥികളെ സ്കൂളിലെ ശുചീകരണ ജീവനക്കാരൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ബോംബെ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ചൊവ്വാഴ്ച സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചിരുന്നു. കേസിൽ പ്രാദേശിക പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഇതിൻ്റെ പശ്ചാത്തലത്തിൽ ശക്തമായ ജനരോഷം ഉയർന്നിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

ഓപ്പറേഷൻ പി ഹണ്ട്: സംസ്ഥാന വ്യാപക പരിശോധനയുമായി പൊലീസ്; ആറ് പേർ അറസ്റ്റിൽ

ഈ കേസിലെ അന്വേഷണ രീതിയും വിധിയുമായിരിക്കും ഭാവിയിൽ വരാനിരിക്കുന്ന ഇത്തരം കേസുകൾക്ക് മാതൃകയാകുക. ജനങ്ങൾ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണ്. എന്ത് സന്ദേശമാണ് നമ്മൾ കൊടുക്കുന്നത് എന്നത് പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം തിരക്കിട്ട് സമർപ്പിക്കരുത്. ഇനിയും സമയം ഒരുപാടുണ്ട്. ജനരോഷത്തിലോ സമ്മർദ്ദത്തിലോ ഒന്നും ചെയ്യരുത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് സുതാര്യമായ അന്വേഷണം നടത്തേണ്ടതുണ്ട്. പഴുതടച്ച ശക്തമായ അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. കേസന്വേഷണത്തിന്റെ ഓരോ ഘട്ടവും കേസ് ഡയറിയിൽ പരാമർശിക്കേണ്ടതുണ്ട്. പല കാര്യങ്ങളും കേസ് ഡയറിയിൽ പരാമർശിച്ചിട്ടില്ലെന്നും ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

യുവ നടിയുടെ പരാതി; അലന്സിയറിനെതിരെ കേസ്

ശുചിമുറിയിൽ വെച്ചായിരുന്നു പ്രതി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുട്ടികൾ ശുചിമുറിയിലേക്ക് പോകുന്നതിനിടെ പ്രതി അക്ഷയ് ഷിൻഡെ ഇവരെ പീഡിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിനായിരുന്നു ഇയാൾ സ്കൂളിൽ ജോലിക്ക് പ്രവേശിക്കുന്നത്. സ്വകാര്യഭാഗങ്ങളിൽ വേദനയുണ്ടെന്ന് കുട്ടികൾ അധ്യാപികയോട് പറഞ്ഞതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികൾ രക്ഷിതാക്കളെയും വിവരമറിയിച്ചു. തുടർന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പ്രിൻസിപ്പൾ ഉൾപ്പെടെ മൂന്ന് പേരെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. പ്രതിഷേധക്കാർ സ്കൂൾ അടിച്ചുതകർക്കുകയും റെയിൽ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us