ഛത്തീസ്ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സുരക്ഷ സേനയുടെ സംയുക്ത സംഘം ഓപ്പറേഷൻ ആരംഭിച്ചത്.

dot image

റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു സുരക്ഷ സേനയുടെ സംയുക്ത സംഘം ഓപ്പറേഷൻ ആരംഭിച്ചത്. സിആർപിഫ്, സിആർജി (ജില്ലാ റിസർവ് ഗാർഡ്) എന്നിവർ ഉൾപ്പെടുന്നതാണ് സംയുക്ത സേന. പ്രദേശത്ത് നിന്നും നിരവധി ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ബസ്തർ മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി നേരത്തെ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് എറ്റുമുട്ടലുണ്ടാകുന്നത്. നിലവിൽ ഏറ്റുമുട്ടലിൽ ഒമ്പത് യൂണിഫോം ധരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി ആയുധങ്ങളും സെൽഫ് ലോഡിങ് റൈഫിളുകളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ ജവാന്മാരും സുരക്ഷിതരാണെന്നും സ്ഥലത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ടെൻഡർ ക്ഷണിക്കാതെ കരാർ പി ശശിയുടെ മകൻ ലീഗൽ അഡ്വൈസറായ കമ്പനിക്ക് നൽകി; രാഹുൽ മാങ്കൂട്ടത്തിൽ

പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിആർപിഎഫും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു.

ഓഗസ്റ്റ് 29ന് നാരായൺപൂരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോവാദി സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ദന്തേവാഡ, ബിജാപൂർ എന്നിവയുൾപ്പെടെ ഏഴ് മേഖലകൾ ഉൾപ്പെട്ടതാണ് ബസ്താർ. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലോടെ സംസ്ഥാനത്ത് 154 മാവോയിസ്റ്റുകളാണ് ഈ വർഷം മാത്രം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.

dot image
To advertise here,contact us
dot image