അടിവസ്ത്രങ്ങൾ ധരിച്ചെത്തി 'അണ്ടർവെയർ ഗാങ്’; കവർന്നത് 5ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും വാഴപ്പഴവും

വീട്ടുകാരെ ഭയപ്പെടുത്താൻ മൂർച്ചയുള്ള ആയുധങ്ങൾ ഇക്കൂട്ടർ കൈവശം വയ്ക്കാറുണ്ടെന്നും പൊലീസ് പറയുന്നു

dot image

മുംബൈ: നാസിക്കിൽ അടിവസ്ത്രങ്ങൾ ധരിച്ചെത്തി മോഷണം നടത്തുന്ന സംഘം തലവേദനയാകുന്നു. കഴിഞ്ഞ ദിവസം മാലേഗാവിലെ വീട്ടിൽനിന്ന് അഞ്ചുലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് ‘അണ്ടർവെയർ ഗാങ്’ മോഷ്ടിച്ചത്. വീട്ടിലുണ്ടായിരുന്ന വാഴപ്പഴവും ഇവർ കവർന്നു. നേരത്തേ ജനത്തെ ഭീതിയിലാക്കിയ ‘ഗൗൺ’ സംഘത്തിന്റെ മോഷണ പരമ്പരയ്ക്ക് തൊട്ടുപിന്നാലെയാണ് 'ചഡ്ഡി ബനിയൻ' സംഘം എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച ഈ മോഷണ സംഘവും സജീവമാകുന്നത്.

സ്ത്രീകൾ ഉപയോഗിക്കാറുള്ള ഗൗൺ വസ്ത്രങ്ങൾ ധരിച്ചായിരുന്നു 'ഗൗൺ’ സംഘംമോഷണം നടത്തിയിരുന്നത്. മോഷണ സംഘങ്ങളെ നിയന്ത്രിക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് മലേഗാവ് നിവാസികൾ ആവശ്യപ്പെടുന്നത്. അടിവസ്ത്രം ധരിച്ചെത്തുന്ന മോഷണ സംഘത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സംഘത്തിൽ നാല് പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടുകാരെ ഭയപ്പെടുത്താൻ മൂർച്ചയുള്ള ആയുധങ്ങൾ ഇക്കൂട്ടർ കൈവശം വയ്ക്കാറുണ്ടെന്നും പൊലീസ് പറയുന്നു.

dot image
To advertise here,contact us
dot image