തമിഴക വെട്രികഴകത്തെ ശക്തിപ്പെടുത്താൻ ഒരുങ്ങി വിജയ്; ഓരോ മണ്ഡലത്തിലും സ്ഥാനാർഥികളെ കണ്ടെത്താൻ നിർദേശം

'ഓരോ മണ്ഡലങ്ങളിൽ നിന്നും നാലുസ്ഥാനാർഥിയെ എങ്കിലും നാമനിർദേശം ചെയ്യണം'

dot image

ചെന്നൈ: തമിഴക വെട്രികഴക( ടിവികെ)ത്തെ ശക്തിപ്പെടുത്താൻ ഒരുങ്ങി വിജയ്. നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻപ് ഓരോ മണ്ഡലത്തിൽ നിന്നും മത്സരിക്കേണ്ട സ്ഥാനാർഥികളെ ഇപ്പോഴെ തിരഞ്ഞെടുക്കണമെന്നാണ് വിജയ്യുടെ നിർദേശം. ഓരോ മണ്ഡലങ്ങളിൽ നിന്നും നാലു സ്ഥാനാർഥിയെ എങ്കിലും നാമനിർദേശം ചെയ്യണമെന്ന് ജില്ലാ ഭാരവാഹികളോട് വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.

വിജയുടെ 'ദ ഗോട്ടി'ൻ്റെ റിലീസിന് ശേഷമായിരിക്കും സമ്മേളനം. നിലവിൽ വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ സമ്മേളന നഗരിക്ക് അനുമതി തേടിയിട്ടുണ്ട് .കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് പാർട്ടി പ്രഖ്യാപിച്ചത്. 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ ജനകീയ-സമൂഹ്യ പ്രശ്നങ്ങളിലെല്ലാം ശക്തമായ ഇടപെടൽ നടത്തിയാണ് വിജയ് പ്രവർത്തിക്കുന്നത് . ഡിഎംകെ സർക്കാരിന്റെ കടുത്ത വിമർശകനായി വിജയ് ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. പാർട്ടിയിൽ ഇതുവരെ പത്തു ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്നാണ് അവകാശപ്പെടുന്നത്. രണ്ട് കോടി അംഗങ്ങളെ ചേർക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.

ഒളിക്യാമറ; മോഹൻലാൽ ഫോണിൽ വിളിച്ചു, തന്റെസിനിമ സെറ്റിലായിരുന്നോ സംഭവമെന്ന് തിരക്കി: രാധിക ശരത്കുമാർ

തമിഴ്നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലെ പ്രവർത്തകർ ചെന്നൈ പനയൂരിലുള്ള പാര്ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു. പാർട്ടിയുടെ പതാക പുറത്തിറക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. സമത്വത്തിന്റെ അടയാളമായ മഞ്ഞനിറമാണ് പതാകയിലുള്ളത്. വാകൈ പുഷ്പം നടുവിൽ ആലേഖനം ചെയ്തിരിക്കുന്നു. പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22 ന് വിക്രവാണ്ടിയിൽ നടത്തുമെന്നും സൂചനകളുണ്ട്. അതിനുശേഷം വിജയ് സംസ്ഥാനപര്യടനം നടത്തും. എല്ലാവർക്കും തുല്യ അവകാശവും അവസരവും നൽകും, തമിഴ്ഭാഷയെ സംരക്ഷിക്കും, സാമൂഹിക നീതിയുടെ പാതയിൽ മുന്നോട്ട് പോകും എന്നിവയാണ് പാർട്ടിയുടെ പ്രതിജ്ഞ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us