'കൂറുമാറുന്ന നിയമസഭാംഗങ്ങൾക്ക് ഇനി പെൻഷൻ ഇല്ല'; ബില്ലിന് അംഗീകാരം നൽകി ഹിമാചൽ സർക്കാർ

1971ലെ നിയമസഭാംഗങ്ങളുടെ പെൻഷൻ നിയമത്തെ ഭേദഗതി ചെയ്യുന്നതാണിത്

dot image

ന്യൂഡൽഹി: കൂറുമാറ്റ നിരോധന നിയമപ്രകാരം പുറത്താക്കപ്പെട്ട നിയമസഭാംഗങ്ങളുടെ പെൻഷൻ ആനുകൂല്യം റദ്ദാക്കാനുള്ള ബില്ലിന് അംഗീകാരാം നൽകി ഹിമാചൽ പ്രദേശ് നിയമസഭ. ഹിമാചൽ പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി (അലവൻസസ് ആൻഡ് പെൻഷൻ ഓഫ് മെമ്പേഴ്സ്) ഭേദഗതി ബിൽ 2024 സഭയിൽ നടന്ന ചർച്ചക്ക് ശേഷമാണ് പാസാക്കിയത്. സുഖ്വിന്ദര് സിങ് സുഖു ആണ് ബിൽ അവതരിപ്പിച്ചത്.

1971ലെ നിയമസഭാംഗങ്ങളുടെ പെൻഷൻ നിയമത്തെ ഭേദഗതി ചെയ്യുന്നതാണ് പുതിയ പെൻഷൻ നിയമം. 1985ൽ നടന്ന ഇന്ത്യൻ ഭരണഘടനയുടെ 52ാം ഭേദഗതിയിലൂടെയാണ് കൂറുമാറ്റ നിരോധന നിയമം പത്താം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത്. ഭരണസംവിധാനം സുസ്ഥിരമാക്കാനും നിയമസഭാ അംഗങ്ങള് പാർട്ടി മാറുന്നത് തടയുന്നതിനുമായാണ് നിയമം കൊണ്ടുവന്നത്.

ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഏതെങ്കിലും സമയത്ത് നിയമസഭാംഗങ്ങൾ അയോഗ്യരാക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപ്രകാരം അവർക്ക് പെൻഷന് അർഹതയുണ്ടാകില്ല എന്നും ബില്ല് ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യം നിലനിർത്താൻ ബില്ല് പാസാക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഈ വർഷമാദ്യം സുധീർ ശർമ, രവി താകൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ എന്നീ കോൺഗ്രസ് എംഎൽഎമാരെ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തതിന് സ്പീക്കർ കുൽദീപ് സിങ് പുറത്താക്കിയിരുന്നു. ഇതോടെ നിയമസഭാ അംഗങ്ങളുടെ എണ്ണം 34 ആയി കുറഞ്ഞത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും 40ലേക്ക് എത്തുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us