ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്; കോൺഗ്രസ് പ്രചാരണത്തിന് തുടക്കം, രാഹുൽ ഇന്നെത്തും

ജമ്മുവിലെ ഗൂളിലും കശ്മീരിലെ ദൂരുവിലും നടക്കുന്ന റാലികളിലാണ് രാഹുൽ പങ്കെടുക്കുക

dot image

ശ്രീനഗർ: പത്ത് വർഷത്തിന് ശേഷം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ ഇന്ന് രാഹുൽ ഗാന്ധിയെത്തുന്നു. രണ്ട് റാലികളിൽ ഇന്ന് രാഹുൽ ഗാന്ധി പങ്കെടുക്കും. ജമ്മുവിലെ ഗൂളിലും കശ്മീരിലെ ദൂരുവിലും നടക്കുന്ന റാലികളിലാണ് രാഹുൽ പങ്കെടുക്കുക.

ജമ്മുവിലെത്തുന്ന രാഹുൽ ഗാന്ധി ആദ്യം പ്രചാരണം നടത്തുക ബനിഹാൽ മണ്ഡലത്തിൽ മത്സരിക്കുന്ന വികാർ റസൂൽ വാനിക്ക് വേണ്ടിയാണെന്ന് ജമ്മു കശ്മീരിലെ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് പറഞ്ഞു. അതിനുശേഷം അനന്ത്നാഗ് ജില്ലയിലെ ദൂരുവിലേക്ക് പോകും. അവിടെ ദൂരു നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിറിന് വോട്ടുതേടി റാലിയെ അഭിസംബോധന ചെയ്യും. ശ്രീനഗറിൽ നിന്ന് രാഹുൽ ഗാന്ധി വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങും. രാഹുലിന്റെ വരവ് പ്രചാരണത്തിന് ഊർജ്ജം നൽകുമെന്നാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളിൽ ജമ്മു കശ്മീരിലെത്തും.

90 അംഗ നിമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 18, സെപ്തംബർ 25, ഒക്ടോബർ 1 തിയ്യതികളിലാണ് വോട്ടെടുപ്പ്. പത്ത് വർഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടികൾ വീറോടെ വാശിയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയാണ്. ജമ്മുവിൽ രണ്ട് റാലികളിലും കശ്മീരിൽ ഒരു റാലിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിക്ക് വേണ്ടി കളത്തിലറങ്ങുന്നുണ്ട്. ജമ്മുവിൽ നില ഭദ്രമാണെന്നും കശ്മീരിലാണ് ആശങ്കയെന്നുമാണ് ബിജെപിക്കുള്ളിലെ വിലയിരുത്തൽ. അതിനാൽ ചെറിയ പാർട്ടുകളെ ഒപ്പം കൂട്ടാനുള്ള നീക്കം നടക്കുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജമ്മുവിലെ രണ്ട് സീറ്റിലും ബിജെപി വിജയിച്ചിരുന്നു.

തമിഴക വെട്രി കഴകത്തിന്റെ ആദ്യ പാർട്ടി സമ്മേളനത്തിൽ രാഹുല് ഗാന്ധി?; സജീവം വിജയ് യുടെ നീക്കം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us