രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ മുമ്പാകെയാണ് ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തത്.

dot image

ഭോപ്പാൽ: മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ മുമ്പാകെയാണ് ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തത്.

രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻശ്, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നദ്ദ, ബിജെപി കേരള അധ്യക്ഷൻ കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ സി കൃഷ്ണകുമാർ, അഡ്വ. സുധീർ, കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ, ജോർജ് കുര്യന്റെ കുടുബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടത്തു.

സംസ്ഥാന ബിജെപിയുടെ ഏറ്റവും മുതിർന്ന ന്യൂനപക്ഷ മുഖമാണ് ജോർജ് കുര്യൻ. മോദി മന്ത്രിസഭയിലെ ഏക ക്രിസ്ത്യൻ മന്ത്രി കൂടിയാണ് ജോർജ് കുര്യൻ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us