ആന്ധ്ര, തെലങ്കാന പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ നൽകി തെലുങ്ക് സൂപ്പർ താരങ്ങള്

അല്ലു അർജുൻ, രാം ചരൺ, പ്രഭാസ് എന്നിവർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

dot image

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി ടോളിവുഡിലെ പ്രമുഖ താരങ്ങൾ. അല്ലു അർജുൻ, രാം ചരൺ, പ്രഭാസ് തുടങ്ങി ടോളിവുഡിലെ പ്രമുഖ താരങ്ങൾ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. രാം ചരണും അല്ലു അർജുനും ഒരു കോടി രൂപ നൽകിയപ്പോൾ പ്രഭാസ് രണ്ട് കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. നടമാർ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ശക്തമായ മഴയിൽ 35 പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റോഡുകളും റെയിൽവേ ട്രാക്കുകളും അടക്കം ആയിരക്കണക്കിന് ഏക്കർ വിളകൾ വെള്ളത്തിലായി. രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും തുടരുന്നതിനാൽ, ദുരിതബാധിതർ അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുകയാണ്. മഴ അല്പം കുറഞ്ഞതോടെ, പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ദുരിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്.

'ഹേമ കമ്മിറ്റി പോലെ ഞങ്ങൾക്കും വേണം സമിതി', സിദ്ധരാമയ്യയ്ക്ക് കന്നഡ സിനിമാ പ്രവർത്തകരുടെ കത്ത്

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ പശ്ചാത്തലത്തിലും ടോളിവുഡിൽ നിന്ന് താരങ്ങൾ സംഭാവനകൾ നൽകിയിരുന്നു. 25 ലക്ഷം രൂപയായിരുന്നു അല്ലു അർജുൻ കേരളത്തിന് നൽകിയത്. രാം ചരണും ചിരഞ്ജീവിയും ചേർന്ന് ഒരു കോടി രൂപയും പ്രഭാസ് രണ്ട് കോടിയും നൽകിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us