ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു; ചിത്രങ്ങൾ പങ്കുവെച്ച് ഭാര്യ റിവാബ

ഇരുവരുടേയും ബിജെപി മെമ്പര്ഷിപ്പ് കാര്ഡുകള് ഉള്പ്പെടെ റിവാബ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്

dot image

അഹമ്മദാബാദ്: ഇന്ത്യന് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില് ചേര്ന്നു. ജഡേജയുടെ ഭാര്യയും ജാംനഗര് എംഎല്എയുമായ റിവാബ ജഡേജയാണ് ഇന്ത്യന് ക്രിക്കറ്റ് താരം ബിജെപിയില് അംഗത്വമെടുത്ത കാര്യം സോഷ്യല് മീഡിയയിലൂടെ അറിയിച്ചത്. ഇരുവരുടേയും ബിജെപി മെമ്പര്ഷിപ്പ് കാര്ഡുകള് ഉള്പ്പെടെ റിവാബ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ബിജെപിയുടെ മെമ്പര്ഷിപ്പ് ഡ്രൈവിന്റെ ഭാഗമായാണ് ജഡേജയും പാര്ട്ടിയില് അംഗത്വമെടുത്തിരിക്കുന്നത്. സെപ്റ്റംബര് രണ്ടിന് ഡല്ഹിയില്വെച്ച് പധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കിയ ബി ജെ പി ദേശീയ അധ്യക്ഷന് ജെപി നഡ്ഡയാണ് മെമ്പര്ഷിപ്പ് ഡ്രൈവിന് തുടക്കമിട്ടത്.

ജഡേജയുടെ ഭാര്യയും ജാംനഗര് എംഎല്എയുമായ റിവാബ 2019 മുതല് ബിജെപി അംഗമാണ്. 2022-ല് ജാംനഗര് നിയമസഭാ സീറ്റില് നിന്ന് പാര്ട്ടി മത്സരിപ്പിക്കുകയും ചെയ്തു. ആം ആദ്മി പാര്ട്ടി സ്ഥാനാര്ഥി കര്ഷന്ഭായ് കര്മൂറിനെ പരാജയപ്പെടുത്തി അവര് നിയമസഭയിലെത്തിയിരുന്നു. ഇന്ത്യയുടെ ടി20 ലോകകപ്പ് ജയത്തിനു പിന്നാലെ രവീന്ദ്ര ജഡേജ ടി20 ക്രിക്കറ്റില് നിന്ന് വിരമിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us