'കൈക്കൂലി വാഗ്ദാനം ചെയ്തു'; കൊല്ക്കത്ത പൊലീസിനെതിരെ ആര്ജി കര് ആശുപത്രിയിലെ ഡോക്ടറുടെ കുടുംബം

കൊല്ലപ്പെട്ട ഡോക്ടര്ക്ക് നീതി തേടി കൊല്ക്കത്തയില് നടന്ന പ്രതിഷേധ പരിപാടിയില് പങ്കെടുക്കവെയാണ് പിതാവിന്റെ വെളിപ്പെടുത്തല്

dot image

കൊല്ക്കത്ത: ആര്ജി കര് മെഡിക്കല് കോളേജില് ട്രെയിനി ഡോക്ടര് ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്കുട്ടിയുടെ കുടുംബം. മകളുടെ കൊലപാതക വിവരം മറച്ചുവെയ്ക്കാന് പൊലീസ് മൃതദേഹം ധൃതിപിടിച്ച് സംസ്കരിക്കുകയായിരുന്നുവെന്ന് പെണ്കുട്ടിയുടെ പിതാവ് ആരോപിച്ചു. കേസ് തേച്ചുമായ്ച്ചു കളയാനാണ് ശ്രമം. ഇതിന് പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നും പെണ്കുട്ടിയുടെ പിതാവ് ആരോപിച്ചു. കൊല്ലപ്പെട്ട ഡോക്ടര്ക്ക് നീതി തേടി കൊല്ക്കത്തയില് നടന്ന പ്രതിഷേധ പരിപാടിയില് പങ്കെടുക്കവെയാണ് പിതാവിന്റെ വെളിപ്പെടുത്തല്.

സംഭവം നടന്നതിന് പിന്നാലെ പൊലീസിന്റെ നിയമവിരുദ്ധ ഇടപെടലുണ്ടായി. മകളുടെ മൃതദേഹം കാണാന് തങ്ങളെ അനുവദിച്ചില്ല. പോസ്റ്റ്മോര്ട്ടം നടപടികള് പൂര്ത്തിയാകുന്നതിന് ഏറെ നേരം കാത്തുനിന്നു. മണിക്കൂറുകള്ക്ക് ശേഷമാണ് മൃതദേഹം തങ്ങള്ക്ക് കൈമാറിയത്. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്തു. അപ്പോള് തന്നെ അത് നിരസിച്ചുവെന്നും പെണ്കുട്ടിയുടെ പിതാവ് പറഞ്ഞു. മകള്ക്ക് വേണ്ടി മരണാനനന്തര ചടങ്ങുകള് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല് പൊലീസ് അത് അനുവദിച്ചില്ലെന്നും പെണ്കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്ത്തു.

കൊല്ലപ്പെട്ട ഡോക്ടര്ക്ക് നീതി തേി കൊല്ക്കത്തയില് വിവിധയിടങ്ങളില് ഇപ്പോളും പ്രതിഷേധം അരങ്ങേറുകയാണ്. ബുധനാഴ്ച രാത്രി കൊല്ക്കത്തയില് നടന്ന പ്രതിഷേധ പരിപാടിയില് ആയിരത്തിലധികം സ്ത്രീകള് തെരുവിലിറങ്ങി പ്രതിഷേധിച്ചു. തുടക്കത്തില് കൊല്ക്കത്ത പൊലീസ് അന്വേഷിച്ച കേസ് നിലവില് സിബിഐ ആണ് അന്വേഷിക്കുന്നത്.

യൂത്ത് കോൺഗ്രസ് മാർച്ചില് സംഘർഷം; ലാത്തിചാർജിൽ അബിൻ വർക്കിക്ക് പരിക്ക്, 'വളഞ്ഞിട്ട് ആക്രമിച്ചു'
dot image
To advertise here,contact us
dot image