ന്യൂഡല്ഹി: ഇന്ത്യക്കാര് കൂടുതലായി കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്ന് ഓല സിഇഒ ഭവിഷ് അഗര്വാള്. ഇന്ത്യയില്, പ്രത്യേകിച്ചും സാങ്കേതിക മേഖലയില് കൂടുതലായും അധ്വാനിക്കേണ്ടതുണ്ടെന്ന് ഭവിഷ് സമൂഹമാധ്യമമായ എക്സില് കുറിച്ചു. ജര്മനിയുടെ സമ്പദ് വ്യവസ്ഥ വികസിക്കുന്നതിന് വേണ്ടി പൗരന്മാരോട് ആവശ്യപ്പെടുന്ന ഡച്ച് ബാങ്ക് എക്സിക്യൂട്ടീവ് മേധാവി ക്രിസ്റ്റിയന് സ്വീയിങിന്റെ പ്രസ്താവന ബ്ലൂംബെര്ഗ് ഏഷ്യ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് പ്രതികരണമായാണ് ഭവിഷിന്റെ കുറിപ്പും വന്നിരിക്കുന്നത്.
We in India, especially in tech industry, need to work harder too. Can’t be happy with where we are rn. https://t.co/fv86VHgB4Z
— Bhavish Aggarwal (@bhash) September 4, 2024
എന്നാല് ഭവിഷിന്റെ പ്രതികരണം വലിയ രീതിയില് സമൂഹമാധ്യമങ്ങളില് ചര്ച്ചയാകുകയാണ്. ഇന്ത്യക്കാര് കൂടുതലായി കഠിനധ്വാനം ചെയ്യണമെന്ന് പറയുമ്പോള് ഡച്ച് ബാങ്ക് അവരുടെ എഞ്ചിനീയര്മാര്ക്ക് നല്കുന്ന ഓഫറുകള് ഭവിഷ് ഇന്ത്യക്കാര്ക്ക് നല്കുമോയെന്നാണ് ഒരു അക്കൗണ്ടില് നിന്നും വരുന്ന ചോദ്യം.
'വികാരത്തള്ളിച്ചയില് സംഭവിച്ച ഒരു കൈപ്പിഴ'; സ്പീക്കര് കസേരയില് തൊട്ടത് അബദ്ധമായെന്ന് കെ ടി ജലീല്'കഠിനാധ്വാനവും സന്തോഷവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? നിങ്ങളുടെ കഠിനാധ്വാനം ഓലയുടെ പുതിയ സാങ്കേതിക വിദ്യയില് കാണാം,' എന്നാണ് മറ്റൊരു അഭിപ്രായം.
'തീര്ച്ചയായും അംഗീകരിക്കുന്നു. ഇന്ത്യയിലെ ടെക് വ്യവസായത്തിന് വമ്പിച്ച സാധ്യതകളുണ്ട്. പക്ഷേ നമ്മള് തുടര്ച്ചയായി നവീകരിക്കുകയും മികവിനായി പരിശ്രമിക്കുകയും ചെയ്യണം. നമുക്ക് കഠിനാധ്വാനം ചെയ്യാം. പുതിയ വെല്ലുവിളികള് നേരിടാം. ആഗോള സ്വാധീനം ചെലുത്താന് മുന്നോട്ട് സഞ്ചരിക്കാം,' മറ്റൊരു കമന്റില് പറയുന്നു.
നേരത്തെ 70 മണിക്കൂര് തൊഴില് എന്ന നാരായണ മൂര്ത്തിയുടെ പരാമര്ശത്തെ ഭവിഷ് പിന്തുണച്ചിരുന്നു. എല്ലാ ദിവസവും താന് 20 മണിക്കൂര് ജോലി ചെയ്യാറുണ്ടെന്ന് ഭവിഷ് പറഞ്ഞിരുന്നു.