ബെംഗളൂരു: ബെംഗളൂരുവില് വനിതാ യാത്രികയെ മര്ദിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മുത്തുരാജ് എന്ന ഡ്രൈവറെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. റൈഡ് ക്യാന്സല് ചെയ്തതിന് പിന്നാലെ മുത്തുരാജ് യുവതിയെ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. പിന്നാലെയാണ് ബെംഗളൂരുവിലെ മഗാഡി റോഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
'ഓട്ടോ ഡ്രൈവറെ മഗാഡി പൊലീസ് അറസ്റ്റ് ചെയ്തു. നിയമപ്രകാരമുള്ള നടപടികള് കൈക്കൊള്ളും,' എന്ന് ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണര് എക്സിലൂടെ അറിയിച്ചു.
The Auto Driver has been apprehended by Magadi Road Police.Action is being initiated for the offence committed as per law. pic.twitter.com/YpHgql69Xf
— DCP West Bengaluru (@DCPWestBCP) September 5, 2024
നിതിയെന്ന യുവതിയെയാണ് മുത്തുരാജ് ഉപദ്രവിച്ചത്. ഇയാള് തന്നെ ഉപദ്രവിക്കുന്ന വീഡിയോ നിതി തന്നെ എക്സിലൂടെ പങ്കുവെക്കുകയായിരുന്നു. നിതിയോട് മുത്തുരാജ് മോശമായി പെരുമാറുന്നത് വീഡിയോയില് കാണാം. 'റൈഡ് ക്യാന്സല് ചെയ്തതിന്റെ പേരില് ബെംഗളൂരുവില് വെച്ച് ശാരീരികമായുള്ള ഉപദ്രവും മോശമായ പെരുമാറ്റവും ഓട്ടോ ഡ്രൈവറില് നിന്നും എനിക്ക് നേരിടേണ്ടി വന്നു. ഇത് റിപ്പോര്ട്ട് ചെയ്തിട്ടും പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. ഇതില് ഉടനടി നടപടി ആവശ്യമാണ്,' എന്നാണ് ഓലയെയും ബെംഗളൂരു പൊലീസിനെയും ടാഗ് ചെയ്തുകൊണ്ട് നിതി എക്സില് കുറിച്ചത്.
തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ബിജെപി ഒഴികെ എല്ലാ പാർട്ടികളും കൂടെ നിന്നു: വിനേഷ് ഫോഗട്ട്മുത്തുരാജ് തന്റെ ഫോണ് തട്ടിയെടുക്കാന് ശ്രമിച്ചതോടെ സ്ഥിതിഗതികള് കൂടുതല് മോശമാകുകയായിരുന്നുവെന്നും നിതി കൂട്ടിച്ചേര്ത്തു. 'ഞാന് തടഞ്ഞപ്പോള് എന്റെ ഓട്ടോഡ്രൈവറുടെ മുന്നില് വെച്ച് ഇയാള് മര്ദിച്ചു. ആ ഡ്രൈവറും അവിടെയുണ്ടായിരുന്നവരും ഒന്നും ചെയ്തില്ല. ഇയാള് വീണ്ടും ഭീഷണിപ്പെടുത്തല് തുടരുകയായിരുന്നു. ചെരുപ്പ് ഉപയോഗിച്ച് മര്ദിക്കുമെന്നു വരെ എന്നോട് പറഞ്ഞു,' നിതി കൂട്ടിച്ചേര്ത്തു.
അതേസമയം പൊലീസിന്റെ ഉടനടിയുള്ള ഇടപെടലിനെ സാമൂഹ്യ മാധ്യമങ്ങള് ഏറ്റെടുത്തു. ഭാവിയില് ഇത്തരം അനുഭവങ്ങളില്ലാതിരിക്കാന് ഓട്ടോ ഡ്രൈവര്മാര്ക്കും ആപ്പുകള്ക്കുമെതിരെ കര്ശന നടപടികള് സ്വീകരിക്കണമെന്നുള്ള ആവശ്യവും പലരും മുന്നോട്ട് വെക്കുന്നുണ്ട്.