
ഭോപ്പാല്: പാര്ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ കമല് നാഥ്. തനിക്ക് ഏത് പദവി നല്കണമെന്നത് പാര്ട്ടിയുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. എവിടെ പ്രവര്ത്തിച്ചാലും പാര്ട്ടിയുടെ സാധാരണ പ്രവര്ത്തകനായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കമല്നാഥിനെ കേന്ദ്ര നേതൃത്വത്തില് മികച്ച സ്ഥാനം നല്കാനൊരുങ്ങുന്നു എന്ന വാര്ത്തകള് വരവെയാണ് പ്രതികരണം.
'ഞാന് കോണ്ഗ്രസിന്റെ ഒരു പ്രവര്ത്തകനാണ്. പാര്ട്ടി എനിക്ക് വേണ്ടി ഏത് സ്ഥാനം നല്കിയാലും അത് ഞാന് ചെയ്യും. ഭോപ്പാലിലായാലും ഡല്ഹിയിലായാലും ഒരു സാധാരണ കോണ്ഗ്രസ് പ്രവര്ത്തകനായി ഞാന് പ്രവര്ത്തിക്കും,' കമല് നാഥ് പറഞ്ഞു.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; റായ്പൂരിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽനേരത്തെ കമല് നാഥ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയെ സന്ദര്ശിച്ചിരുന്നു. കഴിഞ്ഞ വര്ഷത്തെ മധ്യപ്രദേശ് തെരഞ്ഞെടുപ്പില് കമല് നാഥിന്റെ നേതൃത്വത്തില് കോണ്ഗ്രസ് തോറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം രാഹുല് ഗാന്ധിയെ സന്ദര്ശിച്ചത്. തെരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ കമല് നാഥിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി ജിത്തു പത്വാരിയെ നിയമിച്ചിരുന്നു. അതേസമയം പുതിയ മധ്യപ്രദേശ് കമ്മിറ്റിയെ നിയമിക്കാനുള്ള ആലോചനകള് കുറച്ചുമാസങ്ങളായി നടന്നു വരികയാണ്.
'മധ്യപ്രദേശിലെ പുതിയ കോണ്ഗ്രസ് കമ്മിറ്റിയുടെ രൂപീകരണം നടന്നുകൊണ്ടിരിക്കുകയാണ്. മധ്യപ്രദേശ് വലിയ സംസ്ഥാനമാണ്. അതുകൊണ്ട് തീരുമാനങ്ങളെടുക്കാന് ഒരുപാട് സമയമെടുക്കും. പുതിയ മധ്യപ്രദേശ് കമ്മിറ്റിയെ ഉടന് പ്രഖ്യാപിക്കും,' കമല് നാഥ് കൂട്ടിച്ചേര്ത്തു.
സ്വിഗ്ഗിയിലെ മുൻ ജീവനക്കാരൻ തട്ടിയത് 33 കോടി; വെളിപ്പെടുത്തി കമ്പനിചൊവ്വാഴ്ച അന്തരിച്ച പിതാവ് രൂപ്ചന്ദ് യാദവിന് ആദരാഞ്ജലി അര്പ്പിക്കാന് മുതിര്ന്ന രാഷ്ട്രീയ നേതാവ് മോഹന് യാദവിനെയും കമല് നാഥ് സന്ദര്ശിച്ചിരുന്നു. മാത്രവുമല്ല, ബുധനാഴ്ച മുന് മുഖ്യമന്ത്രിയും രാജ്യ സഭാ എംപിയുമായ ദിഗ്വിജയ് സിങ് അടക്കമുള്ള മുതിര്ന്ന നേതാക്കളെയും കമല് നാഥ് സന്ദര്ശിച്ചിരുന്നു. ലോക്സഭയിലേക്ക് ഒമ്പത് തവണ തെരഞ്ഞെടുക്കപ്പെട്ട കമല്നാഥ് മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു.