താരങ്ങളുടെ മക്കള് സുഹൃത്തുക്കളായിക്കൂടെ; അർത്ഥമില്ലാത്ത സംസാരങ്ങൾ പറയരുത്;തപ്സീക്കെതിരെ അമിത് സിയാൽ

സിനിമാ കുടുംബങ്ങളിലുള്ളവരില് നിന്നുമല്ലാതെ സിനിമയില് വരുന്നവര്ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നും തപ്സീ പറഞ്ഞിരുന്നു

dot image

മുംബൈ: താരങ്ങളുടെ മക്കള്ക്കെതിരെ ബോളിവുഡ് നടി തപ്സീ പന്നു നടത്തിയ പ്രസ്താവനയ്ക്കെതിരെ മിര്സാപൂര് താരം അമിത് സിയാല്. താരങ്ങളുടെ മക്കള്ക്ക് എന്തുകൊണ്ട് സുഹൃത്തുക്കളായിക്കൂടായെന്നും അവര് ഒരുമിച്ച് വളര്ന്നവരാകാമെന്നും അദ്ദേഹം പറഞ്ഞു. ഇവര്ക്കിടയില് സ്വാഭാവികമായ ബന്ധം ഉടലെടുക്കുന്നുവെന്നും അമിത് സിയാല് പറഞ്ഞു. സ്വിച്ച് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അമിതിന്റെ പ്രതികരണം.

പ്രതിസന്ധി ഘട്ടങ്ങളില് താരങ്ങളുടെ മക്കള് പരസ്പരം കൂടെ നില്ക്കുന്നുവെന്നും സിനിമകളില് സഹായിക്കുന്നുവെന്നും അടുത്തിടെ എഎൻഐക്ക് നൽകിയ അഭിമുഖത്തില് തപ്സീ പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമായിരുന്നു അമിത് അഭിമുഖത്തിനിടയില് നല്കിയത്.

അശ്ലീലരംഗം അഭിനയിച്ചുകാണിക്കാൻ ആവശ്യപ്പെട്ടു, അയാളെ തള്ളിയിട്ട് ഓടി; ദുരനുഭവം വിവരിച്ച് ശിൽപ ഷിൻഡേ

എന്നാല് പുറത്ത് നിന്ന് വന്നവര്ക്കുള്ള പിന്തുണയില്ലായ്മയെക്കുറിച്ചാണ് തപ്സീ പറഞ്ഞതെന്ന് ചോദ്യകര്ത്താവ് ചൂണ്ടിക്കാട്ടിയപ്പോള് താരമക്കള് അല്ലാത്തവര്ക്ക് കുട്ടിക്കാലത്ത് ഇത്തരത്തിലുള്ള ബന്ധങ്ങളുണ്ടാക്കുന്നില്ലേയെന്നായിരുന്നു അമിത് സിയാലിന്റെ മറുചോദ്യം. സിനിമയ്ക്ക് പുറത്ത് നിന്നുള്ള കുടുംബങ്ങളില് നിന്ന് വന്നവര് ഇത്തരത്തിലുള്ള ബന്ധങ്ങള് സൃഷ്ടിക്കണോയെന്ന അടുത്ത ചോദ്യത്തിന് ഇതൊക്കെ അര്ത്ഥമില്ലാത്ത സംസാരങ്ങളാണെന്ന് പറഞ്ഞ് ചോദ്യത്തിന് അമിത് മറുപടി നല്കിയില്ല.

'സുഹൃത് ബന്ധങ്ങള് സ്വാഭാവികമായി രൂപപ്പെടേണ്ടതാണ്. ബാധ്യതകളില് നിന്നല്ല. പുറത്ത് നിന്ന് വന്നവര് എന്നതിനര്ത്ഥം അവര് ഒരു ഗ്രൂപ്പുണ്ടാക്കണമെന്നോ ഒരുമിച്ച് നില്ക്കണമെന്നോയല്ല. ജീവിതം ജൈവികമായാണ് വികസിക്കുന്നത്. താരങ്ങളുടെ മക്കള്ക്ക് വ്യത്യസ്തമായ ബന്ധങ്ങളുണ്ടാകും. അവര് മുംബൈയില് ഒരുമിച്ച് വളര്ന്നവരാണ്. അവരുടെ രക്ഷിതാക്കളും സുഹൃത്തുക്കളായിരിക്കും,' അമിത് പറഞ്ഞു.

ബെംഗളൂരുവിൽ ട്രിപ്പ് ക്യാൻസൽ ചെയ്തതിന് പിന്നാലെ യാത്രികയെ മർദിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

സിനിമയുടെ ഗുണനിലവാരമോ വിജയമോ കണക്കാക്കാതെ താരങ്ങളുടെ മക്കള് പരസ്പരം അവരുടെ സിനിമകളെ പിന്തുണക്കുന്ന പ്രവണത കാണുന്നുണ്ടെന്നായിരുന്നു എഎന്ഐയുമായുള്ള അഭിമുഖത്തില് തപ്സീ വെളിപ്പെടുത്തിയത്. സിനിമാ കുടുംബങ്ങളിലുള്ളവരില് നിന്നുമല്ലാതെ സിനിമയില് വരുന്നവര്ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നും തപ്സീ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us