പട്ന: മൂന്ന് പതിറ്റാണ് പഴക്കമുള്ള കൈക്കൂലി കേസിൽ നടപടിയെടുത്ത് കോടതി. സർവീസിൽ നിന്നും വിരമിച്ച കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 1990-ലായിരുന്നു കേസിനാസ്പദമായ സംഭവം. ബിഹാറിലെ സഹർസ റെയിൽവേ സ്റ്റേഷനിൽ പച്ചക്കറി വിൽക്കുന്ന സ്ത്രിയിൽ നിന്ന് 20 രൂപയാണ് പൊലീസുകാരൻ കൈകൂലിയായി വാങ്ങിയത്.
പച്ചക്കറി വിൽക്കുന്ന മഹേഷ്ഖുണ്ട് സ്വദേശിയായ സീതാദേവിയുടെ കൈയിൽ നിന്ന് ബരാഹിയയിൽ നിന്നുള്ള കോൺസ്റ്റബിളായ സുരേഷ് പ്രസാദ് സിംഗ് എന്നയാളാണ് കൈകൂലിയായി വാങ്ങിയത്. റെയിൽവേ സ്റ്റേഷനിൽ പച്ചക്കറി വിൽക്കാനായി എത്തിയ സീതാദേവിയെ പൊലീസ് തടഞ്ഞു നിർത്തുകയായിരുന്നു. സുരേഷ് എന്തോ പറഞ്ഞയുടൻ അവർ 20 രൂപ നൽകിയിരുന്നു. സംഭവം നടന്ന് നിമിഷകൾക്കകം അന്നത്തെ റെയിൽവേ സ്റ്റേഷൻ ഇൻചാർജ് സുരേഷിനെ പിടികൂടുകയും വാങ്ങിയ പണം ഉടൻ തിരികെ നൽകാനും ആവശ്യപ്പെട്ടു.
യെദ്യൂരപ്പയുടെ കാലത്ത് കൊവിഡ് ഫണ്ടില് തിരിമറി; ബിജെപിക്കെതിരെ ആയുധമാക്കാന് കോണ്ഗ്രസ്അന്ന് മുതൽ കേസിലുളള നിയമനടപടികൾ തുടർന്നിരുന്നുവെങ്കിലും 34 വർഷത്തിന് ശേഷമാണ് കോടതിയുടെ വിധിയെത്തുന്നത്. പൊലീസ് സേനയ്ക്കുള്ളിലെ അഴിമതിയും പെരുമാറ്റദൂഷ്യവും മാറ്റിയെടുക്കുന്നതിനും, പരിഹരിക്കപ്പെടാതെ ദീർഘകാലമായി നീണ്ടു പോകുന്ന കേസുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് കോടതിയുടെ നടപടി. വിജിലൻസ് ജഡ്ജി സുധേഷ് ശ്രീവാസ്തവയാണ് സുരേഷ് പ്രസാദിനെ കണ്ടു പിടിച്ച് വീണ്ടും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകിയത്.
അന്ന് കോടതിയിൽ ഹാജരാക്കിയ സുരേഷിന് ജാമ്യം ലഭിച്ചിരുന്നു.1999 മുതൽ സുരേഷ് പ്രസാദ് ഒളിവിലാണ്. മഹേഷ്ഖുണ്ടിൽ താമസിക്കുകയാണെന്ന് ഇയാൾ തെറ്റായ വിലാസമാണ് കോടതിയിൽ നൽകിയിരുന്നത്. ഇതേ കേസിൽ ജാമ്യം ലഭിച്ച സുരേഷ് പ്രസാദ് കോടതിയിൽ പിന്നീട് ഹാജരാകാത്തിതിനെ തുടർന്ന് ജാമ്യം റദ്ദാക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷവും ഇയാള് കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്നാണ് നടപടി.