തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ബിജെപി ഒഴികെ എല്ലാ പാർട്ടികളും കൂടെ നിന്നു: വിനേഷ് ഫോഗട്ട്

നിസ്സഹായരായ എല്ലാ സ്ത്രീകള്ക്കുമൊപ്പം നിലകൊള്ളുമെന്ന് വിനേഷ്

dot image

ഡല്ഹി: തന്റെ ഗുസ്തി കരിയറിലുടനീളം പിന്തുണച്ച മുഴുവന് ഇന്ത്യക്കാര്ക്കും നന്ദി പറഞ്ഞ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. റെയില്വെയിലെ ജോലി രാജിവെച്ച് കോണ്ഗ്രസില് ചേര്ന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിനേഷ്. മോശം സമയങ്ങളില് മാത്രമേ തങ്ങളുടെ കൂടെ നില്ക്കുന്നവരെ മനസിലാക്കാന് സാധിക്കുകയുള്ളുവെന്നും ബിജെപി ഒഴികെ എല്ലാ പാര്ട്ടികളും തങ്ങളുടെ കൂടെ നിന്നുവെന്നും വിനേഷ് പറഞ്ഞു.

'എന്റെ ഗുസ്തി കരിയറില് പിന്തുണ നല്കിയ രാജ്യത്തെ മുഴുവൻ ആളുകളോടും നന്ദി പറയുന്നു. അവരുടെ പ്രതീക്ഷയ്ക്കൊത്ത് വളരാന് സാധിക്കുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു. ഞാന് കോണ്ഗ്രസിനോടും നന്ദി പറയുന്നു. മോശം സമയങ്ങളില് മാത്രമേ നമ്മോടൊപ്പം നില്ക്കുന്നവരെ നമുക്ക് തിരിച്ചറിയാന് സാധിക്കുകയുള്ളു. ഞങ്ങള് റോഡില് വലിച്ചിഴക്കപ്പെട്ടപ്പോള് ബിജെപി ഒഴികെ എല്ലാ പാര്ട്ടികളും നമ്മോടൊപ്പം നിന്നു. അവര് ഞങ്ങളുടെ കണ്ണീരും വേദനയും തിരിച്ചറിഞ്ഞു'; വിനേഷ് പറഞ്ഞു.

ഗോദയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്; വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസിൽ

സ്ത്രീകള്ക്കെതിരെയുള്ള മോശം പെരുമാറ്റത്തെയും അനീതിയെയും എതിര്ക്കുന്ന പാര്ട്ടിക്കൊപ്പം പ്രവര്ത്തിക്കുന്നതില് താന് അഭിമാനിക്കുന്നുവെന്നും അവര് പറഞ്ഞു. തങ്ങള് ഗുസ്തിയില് പ്രവര്ത്തിച്ച അതേ തീവ്രതയോടെ പ്രവര്ത്തിക്കുമെന്നും വിനേഷ് ഉറപ്പ് നല്കി. 'നിസ്സഹായരായ എല്ലാ സ്ത്രീകള്ക്കുമൊപ്പം ഞങ്ങള് നിലകൊള്ളും. എനിക്ക് വേണമെങ്കില് പ്രതിഷേധത്തിന്റെ സമയത്ത് ജന്തര് മന്തറില് എന്റെ ഗുസ്തി അവസാനിപ്പിക്കാമായിരുന്നു. പക്ഷേ ഞാന് ഒളിമ്പിക്സ് വരെയെത്തി. എന്നാല് ദൈവത്തിന് മറ്റൊരു പദ്ധതിയാണുണ്ടായത്. ദൈവം എനിക്ക് രാജ്യത്തെ ജനങ്ങളെ സേവിക്കാനുള്ള അവസരം നല്കി'; ഫോഗട്ട് പറഞ്ഞു.

പ്രതിഷേധത്തിന്റെ സമയത്ത് ഗുസ്തിക്കാരെ കോണ്ഗ്രസ് പിന്തുണച്ചിരുന്നുവെന്ന് ഗുസ്തിതാരം ബജ്റംഗ് പുനിയയും പറഞ്ഞു. 'രാജ്യത്തെ പെണ്മക്കള്ക്ക് വേണ്ടി ഉയര്ത്തിയ ശബ്ദത്തിനുള്ള വിലയാണ് ഞങ്ങള് നല്കുന്നത്. രാജ്യത്തെ ജനങ്ങള്ക്ക് വേണ്ടി ഞങ്ങള് പ്രവര്ത്തിക്കും, കോണ്ഗ്രസ് പാര്ട്ടിയെയും ഇന്ത്യയെയും ശക്തരാക്കാനും പ്രവര്ത്തിക്കും. വിനേഷ് ഫൈനലിലെത്തിയപ്പോള് എല്ലാവരും സന്തോഷിച്ചപ്പോള് അവളുടെ അയോഗ്യതയില് സന്തോഷിച്ചവരും ഇവിടെയുണ്ട്'; ബജ്റംഗ് പുനിയ പറഞ്ഞു.

അധികാരം നേടിയെടുത്ത് രേവന്ത് റെഡ്ഡി കോണ്ഗ്രസ് അദ്ധ്യക്ഷസ്ഥാനമൊഴിഞ്ഞു; ഇനി മഹേഷ് ഗൗഡിന്റെ ഊഴം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോണ്ഗ്രസില് ചേര്ന്നത്. നേരത്തെ തന്നെ വിനേഷ് ഫോഗട്ടിന്റെയും ബജ്റംഗ് പുനിയയുടെയും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് നിരവധി വാര്ത്തകള് പുറത്ത് വന്നിരുന്നു. ഡല്ഹിയിലെ കോണ്ഗ്രസിന്റെ ഹെഡ്ക്വാര്ട്ടേര്സില് വെച്ചായിരുന്നു പാര്ട്ടിയില് ചേര്ന്നത്. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെയെ അദ്ദേഹത്തിന്റെ വസതിയില് ചെന്ന് സന്ദര്ശിച്ചതിന് പിന്നാലെയാണ് ഇരുവരും ഹെഡ്ക്വാര്ട്ടേര്സില് ചെന്നത്. ബുധനാഴ്ച രണ്ട് പേരും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയെ സന്ദര്ശിച്ചിരുന്നു.

dot image
To advertise here,contact us
dot image