ന്യൂഡല്ഹി: ഇന്ത്യന് സിവില് സര്വീസില് (ഐഎഎസ്) നിന്നും പൂജ ഖേദ്കറെ പിരിച്ചുവിട്ട് കേന്ദ്ര സര്ക്കാര്. കഴിഞ്ഞ ദിവസമാണ് പൂജ ഖേദ്കറെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഐഎഎസ് നിയമം, 1954ലെ 12ാം അനുച്ഛേദം പ്രകാരമാണ് പിരിച്ചുവിട്ടത്.
പുനഃ പരീക്ഷയില് വിജയിക്കാതിരിക്കുകയോ സര്വീസിലേക്ക് റിക്രൂട്ട് ചെയ്യാന് അയോഗ്യരാകുകയോ സര്വീസില് തുടരാന് അനുയോജ്യമല്ലെന്ന് തെളിയികുകയോ ചെയ്താല് ആ വ്യക്തിയെ സര്വീസില് നിന്നും പിരിച്ചുവിടാന് കേന്ദ്ര സര്ക്കാരിന് അനുവാദം നല്കുന്ന നിയമമാണിത്.
വിനായകൻ കസ്റ്റഡിയിൽ; ഹൈദരാബാദ് പൊലീസിന് കൈമാറി, സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് നടൻകഴിഞ്ഞ മാസം യുപിഎസ്സി പൂജയുടെ സെലക്ഷന് റദ്ദാക്കിയിരുന്നു. സര്വീസില് കയറുന്നതിന് വേണ്ടി വ്യാജ ഒബിസി സര്ട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സര്ട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഖേദ്കര് ഉപയോഗിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കാഴ്ച പരിമിതി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു യുപിഎസ്സിക്ക് വ്യാജ സര്ട്ടിഫിക്കറ്റ് പൂജ നല്കിയത്. തുടര്ന്നാണ് പൂജയുടെ ഐഎഎസ് യോഗ്യതയെക്കുറിച്ചുള്ള വിവാദങ്ങള് ആരംഭിക്കുന്നത്.
പിന്നാലെ യുപിഎസ്സി പൂജയുടെ ഐഎഎസ് റദ്ദാക്കുകയും യുപിഎസ്സി പരീക്ഷയെഴുതുന്നതില് നിന്ന് ആജീവനാന്തം വിലക്കേര്പ്പെടുത്തുകയുമായിരുന്നു. വ്യാജ വ്യക്തിഗത വിവരങ്ങള് നല്കിയാണ് പൂജ പലപ്പോഴായി പരീക്ഷയെഴുതിയതെന്നും യുപിഎസ്സി കണ്ടെത്തിയിരുന്നു.
ദർശന് ജയിൽ മുറിയിൽ 32 ഇഞ്ച് ടെലിവിഷൻ; വാർത്തയറിയാൻ ആകാംക്ഷ, അപേക്ഷ നൽകിയ ഉടൻ അനുവാദംയുപിഎസ്സി സെലക്ഷന് സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് വൈകല്യമുണ്ടെന്ന് കാണിക്കുന്ന സര്ട്ടിഫിക്കറ്റ് പൂജ സമര്പ്പിച്ചത്. 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചത്. വൈകല്യങ്ങള് പരിധിക്കാശോനായുള്ള വൈദ്യപരിശോധയ്ക്ക് വിധേയമാകണമെന്ന് യുപിഎസ്സി ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങള് ചൂണ്ടിക്കാട്ടി ഇവര് ഒഴിഞ്ഞുമാറുകയായിരുന്നു. ഇങ്ങനെ ആറ് തവണ വൈദ്യപരിശോധന നിരസിച്ച പൂജ പകരം സ്വകാര്യ ആശുപത്രിയില് നിന്നുള്ള എംആര്ഐ സ്കാനിങ് റിപ്പോര്ട്ട് സമര്പ്പിക്കുകയായിരുന്നു. എന്നാല് യുപിഎസ്സി ഈ സര്ട്ടിഫിക്കറ്റ് നിരസിച്ചു.