'വിനേഷിനും ബജ്രംഗ് പൂനിയക്കുമെതിരെ ഒരക്ഷരം മിണ്ടരുത്'; ബ്രിജ് ഭൂഷണ് ബിജെപിയുടെ താക്കീത്

തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ബോധ്യത്തിലാണ് ബിജെപി നീക്കമെന്നാണ് വിവരം

dot image

ചണ്ഡീഗഢ്: ഹരിയാന തെരഞ്ഞെടുപ്പ് തീയതി അടുത്തുവരുന്ന സാഹചര്യത്തില് മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് താക്കീതുമായി ബിജെപി. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിനേഷ് ഫോഗട്ടിനും, ബജ്രംഗ് പൂനിയക്കുമെതിരെ ഒരു വാക്ക് പോലും മിണ്ടരുതെന്നാണ് ബിജെപി താക്കീത് നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ബോധ്യത്തിലാണ് ബിജെപി നീക്കമെന്നാണ് വിവരം. നേരത്തെ, തനിക്കെതിരെ ഗുസ്തി താരങ്ങള് നടത്തിയ പ്രതിഷേധത്തിന് പിന്നില് കോണ്ഗ്രസ് ആണെന്ന് ബ്രിജ് ഭൂഷണ് ആരോപിച്ചിരുന്നു. പ്രതിഷേധങ്ങള് പെണ്മക്കള്ക്ക് വേണ്ടി ആയിരുന്നില്ലെന്നും മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നുവെന്നുമാണ് ബ്രിജ് ഭൂഷണ് പ്രതികരിച്ചത്.

ചെറിയ സ്ഥാനാര്ത്ഥിക്ക് പോലും വിനേഷ് ഫോഗട്ടിനെയും ബജ്റംഗ് പുനിയയെയും പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസവും ബ്രിജ് ഭൂഷണ് പങ്കുവെച്ചിരുന്നു. 'ഹരിയാനയിലെ ഏത് നിയമസഭാ സീറ്റില് നിന്ന് മത്സരിച്ചാലും വിനേഷ് ഫോഗട്ട് തോല്ക്കും. പാര്ട്ടി നിര്ദേശം ലഭിച്ചാല് ഹരിയാന തിരഞ്ഞെടുപ്പില് പ്രചാരണം നയിക്കും. സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കും. വിനേഷ് ഫോഗട്ടിന്റെ എതിര് സ്ഥാനാര്ത്ഥിക്ക് വേണ്ടിയും പ്രചാരണം നടത്താന് തയ്യാറാണ്' ബ്രിജ്ഭൂഷണ് പറഞ്ഞിരുന്നു.

'വിനേഷും ബജ്റംഗ് പൂനിയയും മുന്നില് നിന്ന് നയിച്ച പ്രതിഷേധം കോണ്ഗ്രസ് ഗൂഢോലോചയില് ഉരുത്തിരിഞ്ഞതാണ്. പ്രതിഷേധങ്ങള്ക്ക് മുമ്പ് എന്നോടൊപ്പം സെല്ഫിയെടുക്കാന് ആരും തയ്യാറായിരുന്നില്ല. എന്നാല് ഇന്ന് താരങ്ങളും പുരോഹിതന്മാരും എനിക്കൊപ്പം സെല്ഫിയെടുക്കുന്നു. വനിതാ ഗുസ്തിതാരങ്ങള് എനിക്കെതിരെ ആരോപണം ഉന്നയിച്ച ഘട്ടത്തില് തന്നെ പിന്നില് കോണ്ഗ്രസ് ഗൂഢാലോചനയാണെന്ന് ഞാന് ചൂണ്ടികാട്ടിയിരുന്നു. ഞാന് ഫെഡറേഷന് പ്രസിഡന്റായി വന്നശേഷമാണ് ഗുസ്തിക്ക് ജനകീയത ലഭിച്ചതും അന്താരാഷ്ട്ര മത്സരങ്ങളില് പോലും ഇന്ത്യന് താരങ്ങള് മെഡല് ഉറപ്പിക്കാന് തുടങ്ങിയതും' എന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ ആദ്യ പ്രതികരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us