ഡൽഹി: സംഘര്ഷങ്ങള് തുടരുന്ന മണിപ്പൂരില് അതീവ ജാഗ്രത. ജിരിബാം ജില്ലയില് വെടിവെയ്പ് തുടരുകയാണ്. ഇന്നലെ രാത്രി ഇംഫാല് വിമാനത്താവളത്തിന് സമീപം ഡ്രോണ് എത്തിയതായി റിപ്പോര്ട്ടുകളുണ്ട്. സംഘര്ഷം തുടരുന്ന പ്രദേശങ്ങളില് സൈന്യം നിരീക്ഷണം ശക്തമാക്കി.
ഇന്നലെ ജിരിബാം ജില്ലയില് കുക്കി, മെയ്തേയി വിഭാഗങ്ങള് തമ്മിലുണ്ടായ വെടിവെയ്പില് ആറ് പേര് കൊല്ലപ്പെട്ടിരുന്നു. ഇതില് പതിനാറ് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയുമുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഡ്രോണ്, റോക്കറ്റ് ആക്രമങ്ങള് രൂക്ഷമായിരിക്കുകയാണ്. ഡ്രോണ് ആക്രമണങ്ങള് ചെറുക്കുന്നതിന് നിരീക്ഷണം ശക്തമാക്കിയതായി മണിപ്പൂര് പൊലീസ് വ്യക്തമാക്കി.
മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസ്; നടൻ വിനായകന് ജാമ്യംകഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബീരേന് സിംഗിന്റെ നേതൃത്വത്തില് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് സ്ഥിതിഗതികള് വിലയിരുത്തിയിരുന്നു. ഗവര്ണര് ലക്ഷ്മണ് ആചാര്യയെ സാഹചര്യം അറിയിക്കുകയും ചെയ്തിരുന്നു. സംഘര്ഷ മേഖലയില് വന് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും ആക്രമണം തുടരുകയാണ്.
കഴിഞ്ഞ വര്ഷം മണിപ്പൂരില് തുടങ്ങിയ കലാപത്തില് ഇതുവരെ 240 പേര്ക്ക് ജീവന് നഷ്ടപ്പെട്ടതായാണ് വിവരം. നിരവധി പേര്ക്ക് പരിക്കേറ്റു. ഇടക്കാലത്ത് മണിപ്പൂരില് സംഘര്ഷങ്ങള്ക്ക് നേരിയ അയവുണ്ടായെങ്കില് അടുത്തിടയ്ക്ക് കുക്കി, മെയ്തേയ് വിഭാഗങ്ങള് തമ്മിലുള്ള ആക്രമണങ്ങള് രൂക്ഷമാകുകയായിരുന്നു. മണിപ്പൂരിലെ ഒരു ഗ്രാമത്തിലേയ്ക്ക് തീവ്രവിഭാഗങ്ങള് എത്തുകയും വീട്ടില് ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികനെ വെടിവെച്ച് കൊല്ലുകയും ചെയ്തതോടെയാണ് മണിപ്പൂര് വീണ്ടും സംഘര്ഷഭരിതമായത്.