അംഗവൈകല്യവും മറ്റും മുജ്ജന്മ പാപമെന്ന പ്രസംഗം; 'മോട്ടിവേഷണൽ സ്പീക്കർ' മഹാവിഷ്ണു അറസ്റ്റിൽ

കാഴ്ചപരിമിതിയുള്ളവരുടെ സംഘടന നൽകിയ പരാതിയിലാണ് ചെന്നൈ എയർപോർട്ടിൽ വെച്ച് മഹാവിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.

dot image

ചെന്നൈ: അംഗവൈകല്യവുമുള്ളവരെയും ഭിന്നശേഷിക്കാരെയും അപമാനിച്ചെന്ന് ആരോപിച്ച് മോട്ടിവേഷണൽ സ്പീക്കർ മഹാവിഷ്ണുവിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കാഴ്ചപരിമിതിയുള്ളവരുടെ സംഘടന നൽകിയ പരാതിയിലാണ് ചെന്നൈ എയർപോർട്ടിൽ വെച്ച് മഹാവിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.

നഗരത്തിൽ തന്നെയുള്ള അശോക് നഗർ സ്കൂളിലെ ഒരു പരുപാടിയിലായിരുന്നു മഹാവിഷ്ണുവിവാദ പരാമർശങ്ങൾ നടത്തിയത്. 'ലോകത്ത് കയ്യും കാലും കണ്ണുമൊന്നുമില്ലാതെ നിരവധി പേര് ജനിക്കുന്നു, ദൈവം കരുണയുള്ളവനായിരുന്നുവെങ്കിൽ എല്ലാവരെയും ഒരുപോലെ സൃഷ്ടിച്ചേനെ. എന്നാൽ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്? ഒരാൾ അങ്ങനെ ജനിക്കുന്നുവെന്നത് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ ഫലമായി ഇരിക്കും' എന്നായിരുന്നു മഹാവിഷ്ണുവിന്റെ പരാമർശം.

ഈ പരാമർശങ്ങൾക്കെതിരെ, വേദിയിലുണ്ടായിരുന്ന കാഴ്ചപരിമിതിയുള്ള ഒരു അധ്യാപകൻ രംഗത്തെത്തി. തുടർന്ന് ഇരുവരും തമ്മിൽ വലിയ വാക്കേറ്റവും നടന്നു. എന്നാൽ തന്നെ ചോദ്യം ചെയ്യാൻ എന്താണ് യോഗ്യതയെന്ന് ചോദിച്ച് അധ്യാപകന് മേൽ തട്ടിക്കയറുകയായിരുന്നു മഹാവിഷ്ണു ചെയ്തത്. ശേഷം തർക്കത്തിന്റെ വീഡിയോ തന്റെ യൂട്യൂബ് പേജിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതോടെ സംഭവം വലിയ വിവാദമാകുകയായിരുന്നു. ശേഷം കാഴ്ചപരിമിതിയുള്ളവരുടെ സംഘടന പരാതി നൽകുകയും, ചെന്നൈ എയർപോർട്ടിൽ വെച്ച് മഹാവിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സംഭവത്തിൽ വലിയ നടുക്കവും പ്രതിഷേധവുമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടക്കം രേഖപ്പെടുത്തിയത്. ശാസ്ത്രമാണ് പുരോഗതിക്കുള്ള മാർഗമെന്ന് പറഞ്ഞ സ്റ്റാലിൻ സർക്കാർ സ്കൂളുകളിൽ അന്ധവിശ്വാസങ്ങളെയും മറ്റും സ്കൂളുകളിൽ നിന്ന് ചവിട്ടിപ്പുറത്താകുമെന്നും പറഞ്ഞു. ഒരു ഗവൺമെന്റ് സ്കൂളിൽ തന്നെ ഇത്തരത്തിൽ അശാസ്ത്രീയത പ്രസംഗിച്ച സംഭവത്തിൽ പ്രതിപക്ഷവും മാറ്റ് പാർട്ടികളും കനത്ത പ്രതിഷേധവുമായി രംഗത്തുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us