'ജാതിയുടെ പേരില് യുവാവിനെ വ്യാജ ഏറ്റുമുട്ടലില് കൊന്നുതള്ളി'; യോഗി സര്ക്കാരിനെതിരെ അഖിലേഷ് യാദവ്

താഴ്ന്ന വിഭാഗത്തില്പ്പെട്ട യുവാവിനെ പൊലീസ് കള്ളക്കേസില്ക്കുടുക്കി വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നു തള്ളുകയായിരുന്നുവെന്നും അഖിലേഷ് യാദവ്

dot image

ലക്നൗ: ഉത്തര്പ്രദേശിലെ സുല്ത്തപുരില് യാദവ് വിഭാഗത്തിലുള്ള യുവാവ് കൊല്ലപ്പെട്ട സംഭവത്തില് യോഗി സര്ക്കാരിനെതിരെ ആഞ്ഞടിച്ച് മുന് മുഖ്യമന്ത്രിയും സമാജ്വാദി പാര്ട്ടി നേതാവുമായ അഖിലേഷ് യാദവ്. യുവാവിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു. യാദവ് വിഭാഗത്തിൽ ഉൾപ്പെട്ടയാളാണ് യുവാവ്. താഴ്ന്ന വിഭാഗത്തില്പ്പെട്ട യുവാവിനെ പൊലീസ് കള്ളക്കേസില്ക്കുടുക്കി വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നു തള്ളുകയായിരുന്നുവെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

സെപ്റ്റംബര് അഞ്ചിനാണ് മന്ഗേഷ് യാദവ് എന്ന യുവാവിനെ ഉത്തര്പ്രദേശ് പൊലീസിന്റെ സ്പെഷ്യല് ടാസ്ക് ഫോഴ്സ് കൊലപ്പെടുത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്ത കേസില് ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് യുവാവിനെ പൊലീസ് വീട്ടില് നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. തുടര്ന്ന് യുവാവിനെ നിയമവിരുദ്ധമായി കസ്റ്റിഡിയില്വെച്ചു. പിന്നീട് മന്ഗേഷിനെ കൊല്ലപ്പെട്ടനിലയില് കണ്ടെത്തുകയായിരുന്നു. സ്വയംരക്ഷയ്ക്കായി യുവാവിന് നേരെ വെടിയുതിര്ത്തുവെന്നാണ് പൊലീസ് ഭാഷ്യം. ഇതിനെതിരെ യുവാവിന്റെ കുടുംബാംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

മകനെ പൊലീസ് കൂട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് മന്ഗേഷിന്റെ മാതാവ് ഷീല ദേവി ആരോപിച്ചു. മകനെ പൊലീസ് കൊണ്ടുപോകുമ്പോള് താന് വീട്ടിലുണ്ടായിരുന്നുവെന്നും ഷീല ദേവി പറഞ്ഞു. സെപ്റ്റംബര് മൂന്നിന് പുലര്ച്ചെ രണ്ട് മണിയോടെയാണ് മന്ഗേഷിനെ സിവില് വേഷത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര് വീട്ടില് നിന്ന് വിളിച്ചുെകാണ്ടുപോയതെന്ന് പിതാവ് രാകേഷ് യാദവ് പറഞ്ഞു. രണ്ട് ദിവസം മകനെ പൊലീസ് കസ്റ്റഡിയില്വെച്ചു. മകനെ കാണാന് ആരെയും അനുവദിച്ചില്ല. പിന്നീട് മന്ഗേഷിനെ കാണുന്നത് വെടിയേറ്റ് മരിച്ചനിലയിലാണെന്നും പിതാവ് പറഞ്ഞു. സംഭവത്തില് മന്ഗേഷിന്റെ മാതാവ്, ബക്ഷ പൊലീസ് സ്റ്റേഷനില് പരാതി നല്കി.

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

ആഗസ്റ്റ് 28 ന് സുല്ത്തപുരിലെ തട്ടേരി ബസാര് മേഖലയിലെ ഒരു ജ്വല്ലറിയില് മോഷണം നടന്നിരുന്നു. ജ്വല്ലറി ജീവനക്കാരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ച് പേരടങ്ങുന്ന സംഘം ലക്ഷങ്ങള് വിലവരുന്ന സ്വര്ണാഭരണങ്ങള് കവര്ന്നു. പട്ടാപ്പകലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള് സിസിടിവിയില് പതിഞ്ഞു. സെപ്റ്റംബര് മൂന്നിന് പുലര്ച്ചെ 3.40 ന് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് വെടിവെച്ചു കൊന്നു. യുവാക്കള് ആക്രമിക്കാന് ശ്രമിക്കുന്നതിനിടെ വെടിയുതിര്ത്തുവെന്നാണ് പൊലീസിന്റെ ആരോപണം. ഇവരുടെ കൈയില് നിന്ന് തോക്കുകളും മോഷ്ടിച്ച പതിനഞ്ച് കിലോ വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ ശൈലേഷ് രാജ്ഭര് എന്ന പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റ് സാരമായി പരിക്കേറ്റെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എന്നാല് ഇയാളുടെ ശരീരത്തില്നിന്ന് ബുള്ളറ്റ് കണ്ടെടുത്തിട്ടില്ല. ഇതിനിടെ സെപ്റ്റംബര് നാലിന് ലഖ്നൗ എഡിജിപി മാധ്യമപ്രവര്ത്തകരെ കാണുകയും ജാനുപുര് സ്വദേശിയായ മന്ഗേഷ് യാദവ് എന്ന യുവാവും പൊലീസ് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി. മന്ഗേഷ് ഉള്പ്പെടെയുള്ളവരില് നിന്ന് ഒരു ലക്ഷം രൂപ വീതം പിടിച്ചെടുത്തെന്നും എഡിജിപി പറഞ്ഞു.

വിഷയം യോഗി സര്ക്കാരിനെതിരായ ആയുധമാക്കിയിരിക്കുകയാണ് സമാജ്വാദി പാര്ട്ടി. മന്ഗേഷിനെ കൊലപ്പെടുത്തിയ പൊലീസുകാര് ബ്രാഹ്മണന്മാരും താക്കൂര് വിഭാഗത്തില്പ്പെട്ടവരുമാണെന്നാണ് സമാജ്വാദി പാര്ട്ടി സോഷ്യല് മീഡിയയിലൂടെ ആരോപിക്കുന്നത്. യാദവ് വിഭാഗത്തില്പ്പെട്ട മന്ഗേഷിനെ ഉയര്ന്ന വിഭാഗത്തില്പ്പെട്ട പൊലീസുകാര് കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നും സമാജ്വാദി ആരോപിക്കുന്നു. വിഷയത്തില് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൗനം വെടിയണമെന്നും എസ്പി ആവശ്യപ്പെടുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us